രണ്ടുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു

ഇരിക്കൂര്‍: ഇരിക്കൂര്‍, പടിയൂ ര്‍, കൂടാളി ഗ്രാമപ്പഞ്ചായത്തുകളില്‍ തെരുവുനായ ശല്യം രൂക്ഷമായി. ഇന്നലെ രണ്ടുപേര്‍ക്ക് കടിയേറ്റു. ചേടിച്ചേരി ആലുംമുക്കിലെ പി വി പുഷ്പജ (38), കുയിലൂരിലെ ശിഹാബ് (30) എന്നിവരെയാണ് തെരുവുനായ്ക്കള്‍ ആക്രമിച്ചത്. ഇരുവര്‍ക്കും ഇരിക്കൂര്‍ ഗവ. സിഎച്ച്‌സിയില്‍നിന്ന് പ്രഥമശുശ്രൂഷ നല്‍കി.
പുഷ്പജയെ ജില്ലാ ആശുപത്രിയിലും ശിഹാബിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പുഷ്പജയെ വീടിന്റെ അടുക്കള ഭാഗത്തുവച്ചും, ശിഹാബിനെ റോഡിലൂടെ നടന്നുപോവുമ്പോഴുമാണ് തെരുവുനായ്ക്കള്‍ ആക്രമിച്ചത്. പാതയോരത്തും പുഴയോരത്തും തള്ളുന്ന അറവുമാലിന്യങ്ങള്‍ ഉള്‍പ്പെടെ തിന്നാന്‍ തെരുവുനായ്ക്കള്‍ കൂട്ടത്തോടെ തമ്പടിക്കുകയാണ്. ഇവയുടെ ശല്യം രൂക്ഷമായതോടെ പുറത്തിറങ്ങാന്‍ ഭയപ്പെടുകയാണ് ജനങ്ങള്‍. എന്നാല്‍, പഞ്ചായത്ത് അധികൃതര്‍ ഇക്കാര്യത്തില്‍ യാതൊന്നും ചെയ്യുന്നില്ല.

RELATED STORIES

Share it
Top