രണ്ടുപേര്‍ക്കു ഡെങ്കിപ്പനി

തൊടുപുഴ: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഡെങ്കിപ്പനി. ജില്ലയില്‍ രണ്ടുപേര്‍ക്കു ഡെങ്കിപ്പനി സ്ഥിരീകരിച്ചു. വണ്ണപ്പുറം പഞ്ചായത്തിലും തൊടുപുഴ മുനിസിപ്പാലിറ്റിയിലുമാണു രോഗം റിപേര്‍ട്ട് ചെയ്തത്. ഈ മാസം ജില്ലയില്‍ ഏഴുപേര്‍ക്കു ഡെങ്കിപ്പനി സ്ഥിരീകരിച്ചു. പനി ലക്ഷണങ്ങളോടെ ഈ മാസം ചികിത്സ തേടിയ എട്ടുപേര്‍ക്കു ഡെങ്കിപ്പനി സംശയിക്കുന്നുമുണ്ട്. ഇന്നലെ ജില്ലയില്‍ നാലുപേര്‍ക്കു ചിക്കന്‍പോക്‌സ് റിപോര്‍ട്ട് ചെയ്തു. ഈ മാസം 122 പേര്‍ക്കു ചിക്കന്‍പോക്‌സ് പിടിപെട്ടതായാണു ആരോഗ്യവകുപ്പിന്റെ കണക്ക്.
ജില്ലയില്‍ ഈ മാസം നാലുപേര്‍ക്കു ഹെപ്പറ്റൈറ്റിസ് എയും സ്ഥിരീകരിച്ചു. പനി ബാധിച്ച് 291 പേര്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തി.

RELATED STORIES

Share it
Top