രണ്ടുപേരുടെ ജീവന്‍ രക്ഷിച്ച വിശാഖിനെ ആദരിച്ചു

പത്തനാപുരം:മഴവെളള പാച്ചിലില്‍ ഒഴുകി പോയ രണ്ട് പേരുടെ ജീവന്‍ രക്ഷിച്ച വിദ്യാര്‍ഥിയെ പത്തനാപുരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അന്‍വറിന്റെ നേതൃത്വത്തില്‍ ആദരിച്ചു. പത്തനാപുരത്ത് വച്ച് നടന്ന താലൂക്ക് ലീഗല്‍ മോണിറ്ററിങ് കമ്മിറ്റിയില്‍ വെച്ചാണ് തലവൂര്‍ കുര മണ്ണാകോണത്ത് വീട്ടില്‍ വിശാഖി(18)നെ ആദരിച്ചത്. കഴിഞ്ഞ നവംബര്‍ ഒന്നിനാണ് ചാല്‍ മുറിച്ചു കടക്കുന്നതിനിടെ കശുവണ്ടി തൊഴിലാളിയായ കുര സ്വദേശി വിജയകുമാരിയും മൂന്നാം ക്ലാസ് വിദ്യാര്‍ഥി സച്ചിനും ഒഴുക്കില്‍പ്പെട്ടത്. സംഭവം ശ്രദ്ധയില്‍പ്പെട്ട സമീപവാസിയായ വിശാഖ് ഉടന്‍ തന്നെ തോട്ടിലേക്ക് എടുത്ത് ചാടി ഇരുവരേയും രക്ഷപ്പെടുത്തി. നൂറ് മീറ്ററോളം ഒഴുകി പോയ വിജയകുമാരിയെ ഏറെ പണിപ്പെട്ടാണ് വിശാഖ് കരക്കെത്തിച്ചത്.ഒഴുക്കില്‍പ്പെട്ടുണ്ടായ അപകടത്തില്‍ വിജയകുമാരിയുടെ ഇടത് കാലിന് ഒടിവ് സംഭവിച്ചിരുന്നു.

RELATED STORIES

Share it
Top