രണ്ടിടങ്ങളില്‍ അപകടം: നാലുപേര്‍ക്ക് പരിക്ക്ചാവക്കാട്: ദേശീയപാത 17ല്‍ രണ്ടിടങ്ങളില്‍ അപകടം. നാലു പേര്‍ക്ക് പരിക്ക്. മണത്തല ബ്ലോക്ക് ഓഫീസ് പരിസരം, ഒരുമനയൂര്‍ മൂന്നാംകല്ല് എന്നിവിടങ്ങലിലായിരുന്നു അപകടം. കഴിഞ്ഞ ദിവസം രാത്രി മണത്തല ബ്ലോക്ക് ഓഫീസ് പരിസരത്ത് സ്വിഫ്റ്റ് കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് തല കീഴായി മറിഞ്ഞ് കാറിലുണ്ടായിരുന്ന മൂന്നു പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് എരിഞ്ഞിപ്പാറ ചെമ്മണ്ണൂര്‍ വീട്ടില്‍ ക്രിസ്റ്റി (42), ഷീബ (46), ജോമോന്‍ (17) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ എടക്കഴിയൂര്‍ ലൈഫ് കെയര്‍ പ്രവര്‍ത്തകര്‍ പാവറട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 8.30ഓടെ മൂന്നാകല്ലില്‍ വെച്ച് കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് കാര്‍ െ്രെഡവര്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ തലശേരി സ്വദേശി നഗേഷി(24)നാണ് പരിക്കേറ്റത്. കണ്ണിന് പരിക്കേറ്റ ഇയാളെ മൂന്നാകല്ല് ആക്‌സ്ഡന്റ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ ഏങ്ങണ്ടിയൂര്‍ എംഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

RELATED STORIES

Share it
Top