രണ്ടിടങ്ങളിലായി ഏഴരക്കിലോ കഞ്ചാവുമായി നാലുപേര്‍ അറസ്റ്റില്‍

പൊന്നാനി: വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടത്തി വന്ന യുവാക്കള്‍ നാലര കിലോ കഞ്ചാവുമായി എക്‌സൈസിന്റെ പിടിയിലായി. പാലപ്പെട്ടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വെളിയങ്കോട് ഗ്രാമം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പൊന്നാനി എംഐ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടത്തിയിരുന്ന പാലപ്പെട്ടി സ്വദേശികളായ യുവാക്കളാണ് നാലര കിലോ കഞ്ചാവുമായി എക്‌സൈസിന്റെ പിടിയിലായത്. പാലപ്പെട്ടി അയിരൂര്‍ ദേശത്ത് കാക്കനാട്ടില്‍ ശിഹാബുദ്ദീ (28)നെ രണ്ട്് കിലോഗ്രാം കഞ്ചാവുമായും പാലപ്പെട്ടി കുണ്ടുചിറ പാലത്തിനു സമീപം വഴങ്ങില്‍ വീട്ടില്‍ ഗണേശ (25) നെ രണ്ട് കിലോ 105 ഗ്രാം കഞ്ചാവുമായാണ് എക്‌സൈസ് പിടികൂടിയത്. വിദ്യാര്‍ഥികളുടെ ഫോണ്‍കോളുകളാണ് ഇവരുടെ ഫോണിലേയ്്ക്കു വരുന്നതെന്ന് എക്‌സൈസ് ഓഫിസര്‍ പറഞ്ഞു. ഈ കോളുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കുമെന്ന് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സെബാസ്റ്റ്യന്‍, പ്രിവന്റീവ് ഓഫിസര്‍ ജാഫര്‍ കെ, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ സനല്‍കുമാര്‍, പ്രഫുല്ല ചന്ദ്രന്‍, മോഹനദാസന്‍, രജിത ടി കെ, ബാലന്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.പരപ്പനങ്ങാടി: തേഞ്ഞിപ്പലം, കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്ക് സമീപം പാണമ്പ്രയില്‍ വന്‍ കഞ്ചാവ് വേട്ട. പരപ്പനങ്ങാടി എക്‌സൈസ് സര്‍ക്കിള്‍, റേഞ്ച് ഓഫിസുകള്‍ സംയുകതമായി നടത്തിയ റെയ്ഡില്‍ പാണമ്പ്ര ദേശീയപാതയോരത്തെ കോര്‍ട്ടേഴ്‌സുകളില്‍ നിന്നാണ് മൂന്ന് കിലോഗ്രാമിലധികം വരുന്ന കഞ്ചാവ് പരപ്പനങ്ങാടി എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ എം ഒ വിനോദും പാര്‍ട്ടിയും കണ്ടത്തിയത്. സ്ത്രീകളെ ഉപയോഗിച്ച് കഞ്ചാവ് വില്‍പന നടക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഈ ഭാഗങ്ങളില്‍ എക്‌സൈസ് നിരീക്ഷിച്ച് വരികയായിരുന്നു. വയനാട് മേപ്പാടി സ്വദേശി തച്ചന്‍കോടന്‍ മുസ്തഫ (57) തമിഴ്‌നാട് പെരമ്പല്ലൂര്‍ പെന്നക്കോണം സ്വദേശി രാജ (42) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കലിക്കറ്റ് സര്‍വകലാശാല കാംപസ് പരിസരങ്ങളിലും മറ്റും ചെറുകിട വിതരണക്കാര്‍ക്ക് എത്തിച്ചു നല്‍കാനായി സൂക്ഷിച്ചതാണിതെന്ന് എക്‌സൈസ് അറിയിച്ചു. റെയ്ഡില്‍ ഇന്‍സ്‌പെക്ടര്‍ക്ക് പുറമെ പ്രിവന്റീവ് ഓഫിസര്‍ മാരായ സുര്‍ജിത്, അഭിലാഷ് കെ, പ്രജോഷ് കുമാര്‍, ബിജു പി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ പ്രദീപ് കുമാര്‍, ശിഹാബുദ്ദീന്‍ കെ, സമേഷ്, ദിലീപ്,.വനിതാ ഓഫീസര്‍മാരായ മായാദേവി, ലിഷ പി െ്രെഡവര്‍ ചന്ദ്രമോഹന്‍ പങ്കെടുത്തു.

RELATED STORIES

Share it
Top