രണ്ടാം സെമസ്റ്റര്‍ റിസല്‍ട്ടിലെ പിഴവ് യൂനിവേഴ്‌സിറ്റിയുടെ അനാസ്ഥ: കാംപസ് ഫ്രണ്ട്‌

കോഴിക്കോട്: സിഗ്രി രണ്ടാം സെമസ്റ്റര്‍ പരീക്ഷയെഴുതിയ വിദ്യാര്‍ഥികളുടെ റിസല്‍ട്ടില്‍ പിഴവ് വരുത്തിക്കൊണ്ട് വിദ്യാര്‍ഥികളെ പഴി ചാരുന്ന കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ അനാസ്ഥ അവസാനിപ്പിക്കണമെന്ന് കാംപസ് ഫ്രണ്ട്  ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡിഗ്രി രണ്ടാം സെമസ്റ്റര്‍ റിസല്‍ട്ട് പുറപ്പെടുവിച്ചപ്പോള്‍ മണാശ്ശേരി എംഎഎംഒ കോളജിലെ ബിഎസ്്‌സി ഡിപ്പാര്‍ട്ട്‌മെന്റിലെ മുഴുവന്‍ വിദ്യാര്‍ഥികളും റീഡിങ് ഓണ്‍ സൊസൈറ്റി, ഇന്‍സ്പിരിങ് എക്‌സ്പ്രഷന്‍സ് എന്നീ വിഷയങ്ങളില്‍ ആബ്‌സന്റായതായാണ് കാണുന്നത്.
കോളജില്‍ നിന്നും അയച്ച ഉത്തരക്കടലാസുകള്‍ യൂണിവേഴ്‌സിറ്റിയിലെത്തിയിട്ടുണ്ടെങ്കിലും പരീക്ഷാ ഭവനിലെത്തിയിട്ടില്ല. ഇത്തരത്തിലുള്ള സാഹചര്യങ്ങള്‍ യൂനിവേഴ്‌സിറ്റി അധികൃതരില്‍ നിന്ന് മുമ്പും ഉണ്ടായിട്ടുണ്ട്. വിദ്യാര്‍ഥികളുടെ ഈ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കാംപസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പരീക്ഷ നടത്തിപ്പിലും റിസല്‍ട്ട് പുറപ്പെടുവിക്കുന്നതെല്ലാം ലാഘവത്തോടെ കണ്ട് വിദ്യാര്‍ഥികളെ പഴിചാരുന്ന യൂനിവേഴ്‌സിറ്റികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് വിദ്യാര്‍ഥി അവകാശപത്രികയിലൂടെ മുമ്പേ കാംപസ് ഫ്രണ്ട് ആവശ്യപ്പെട്ടിരുന്നു.
ജില്ലാ പ്രസിഡന്റ് എം സി സക്കീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഫസല്‍ പി, ജില്ലാ വൈസ് പ്രസിഡന്റ് മുബീന കെ പി, ജോയിന്റ് സെക്രട്ടറിമാരായ നസീഫ് അഹ്മദ്, താരിഖ് ജെബിന്‍, റഹ്മത്ത് ബീവി,  ജില്ലാ കമ്മിറ്റി അംഗം സഹല്‍ സംസാരിച്ചു.

RELATED STORIES

Share it
Top