രണ്ടാം വിമോചന സമരത്തിനു ചിലര്‍ കോപ്പുകൂട്ടുന്നു: കോടിയേരി

തിരുവനന്തപുരം: ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചതുമായി ബന്ധപ്പെട്ട വിധിയുടെ പശ്ചാത്തലത്തില്‍ രണ്ടാം വിമോചനസമരത്തിനു ചിലര്‍ കോപ്പുകൂട്ടുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തിരുവനന്തപുരത്ത് പാര്‍ട്ടി അംഗങ്ങള്‍ക്കുള്ള റിപോര്‍ട്ടിങിലാണ് കോടിയേരി ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയത്. ശബരിമല സമരത്തില്‍ ജാഗ്രതവേണം. എന്നാല്‍ പ്രകോപനപരമായ നിലപാടു പാടില്ല. കോടതിവിധി പഠിച്ചു ജനങ്ങളെ സമീപിക്കണമെന്നും കോടിയേരി വ്യക്തമാക്കി. ശബരിമല വിഷയത്തില്‍ രണ്ടുമാസം നീണ്ടുനില്‍ക്കുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനാണ് സിപിഎം തീരുമാനം. പ്രതിഷേധങ്ങളിലെ സ്ത്രീപങ്കാളിത്തം കരുതലോടെ കാണേണ്ടതാണെന്നാണ് സിപിഎം സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തല്‍.RELATED STORIES

Share it
Top