രണ്ടാംദിനവും ബിഷപ്പിന്റെ യാത്രയില്‍ നാടകീയത

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ രണ്ടാംദിവസത്തെ ചോദ്യംചെയ്യലിനായി തൃപ്പൂണിത്തുറയിലെ ഹൈടെക് സെല്‍ ഓഫിസിലേക്കുള്ള ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ യാത്രയിലും നാടകീയത സൃഷ്ടിച്ച് പോലിസ്. കൊച്ചി കുണ്ടന്നൂരിലെ പഞ്ചനക്ഷത്ര ഹോട്ടലിലായിരുന്നു ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ആദ്യദിവസത്തെ ചോദ്യംചെയ്യലിനു ശേഷം താമസിച്ചിരുന്നത്. ഇവിടെയും ശക്തമായ സുരക്ഷയായിരുന്നു ഒരുക്കിയിരുന്നത്.
രാവിലെ ചോദ്യംചെയ്യല്‍ കേന്ദ്രത്തിലേക്ക് ബിഷപ്പിന് പോവാനെന്ന രീതിയില്‍ ആദ്യദിവസം പോയ അതേ കാര്‍ തന്നെ ഹോട്ടലിന്റെ മുറ്റത്ത് ഒരുക്കിനിര്‍ത്തിയിരുന്നു. കാറിന് അകമ്പടി പോവാന്‍ പോലിസ് വാഹനവും ഉണ്ടായിരുന്നു. അല്‍പസമയം കഴിഞ്ഞപ്പോള്‍ വൈദികരടക്കം ഏതാനും പേര്‍ വന്ന് ഈ കാറില്‍ കയറി. ഈ സമയം മറ്റൊരു കാര്‍ അണ്ടര്‍ഗ്രൗണ്ടിലെ പാര്‍ക്കിങ് കേന്ദ്രത്തില്‍ നിന്ന് ഇവിടേ—ക്കു വന്നു. തുടര്‍ന്ന് രണ്ടു കാറും രണ്ട് ഗേറ്റിലൂടെ പുറത്തേക്കിറങ്ങി. ഇതിനിടെ മറ്റൊരു കാറില്‍ ബിഷപ് വേറെ വഴിയിലൂടെ സഞ്ചരിച്ച് ചോദ്യം ചെയ്യല്‍ കേന്ദ്രമായ തൃപ്പൂണിത്തുറയിലെ ഹൈടെക് സെ ല്‍ ഓഫിസില്‍ എത്തുകയും ചെയ്തു. ബിഷപ് കാറില്‍നിന്നിറങ്ങി അതിവേഗം ഓഫിസിലേക്കു കയറിപ്പോവുന്നതിനിടെയാണ് പോലിസ് അകമ്പടിയോടെ ചെറിയ കാര്‍ ഇവിടേെക്കത്തിയത്.
ആദ്യദിവസത്തെ ചോദ്യം ചെയ്യല്‍ കഴിഞ്ഞ് മടങ്ങുന്നതിനിടെ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എഐവൈഎഫിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചിരുന്നു.

RELATED STORIES

Share it
Top