രണ്ടര മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ നായയും മൂര്‍ഖന്‍ പാമ്പും ചത്തുവീണു

പത്തനംതിട്ട: മൂര്‍ഖന്‍ പാമ്പും പട്ടിയും തമ്മില്‍ രണ്ടര മണിക്കുര്‍ ഏറ്റുമുട്ടി. അവസാനം രണ്ടും ചത്തു. പൂക്കോട് പട്ടം തറയില്‍ മേലെ ഉപ്പുകണ്ടം പുളിനില്‍ക്കും പതാലില്‍ ഉല്ലാസിന്റ പട്ടിയുമായാണ് കൂറ്റന്‍ മൂര്‍ഖന്‍പാമ്പ് രണ്ടര മണിക്കുര്‍ ഘോര യുദ്ധം നടത്തിയത്. രാവിലെ 10.30 ഓടെ കുഞ്ഞുങ്ങളെ പിടിക്കാനെത്തിയ എട്ട് കിലോയോളം തൂക്കവും 9.30 അടി നീളവുമുള്ള കൂറ്റന്‍ മുര്‍ഖന്‍ പാമ്പിനൊണ് പട്ടി വകവരുത്തിയത്. എട്ടു മക്കളെ രക്ഷിക്കാനുള്ള പോരാട്ടത്തില്‍ പെണ്‍പട്ടിയും ചത്തുവീഴുകയായിരുന്നു. ചേരയും പട്ടിയും തമ്മിലുള്ള വഴക്കെന്ന് കരുതി ശ്രദ്ധിക്കാതിരുന്ന വീട്ടുകാരും പരിസരവാസികളും പാമ്പും പട്ടിയും ചത്തതോടെയാണ് മുഖന്‍ പാമ്പാണെന്ന് തിരിച്ചറിഞ്ഞത്.

RELATED STORIES

Share it
Top