രണ്ടര ടണ്‍ ചെമ്മീനും കണവയും പിടിച്ചെടുത്തു

കൊച്ചി: ആന്ധ്രയില്‍ നിന്ന് അരൂരിലേക്ക് കൊണ്ടുവന്ന രണ്ടര ടണ്‍ ചീഞ്ഞ ചെമ്മീന്‍, കണവ എന്നിവ ആരോഗ്യ-ഭക്ഷ്യസുരക്ഷാ വിഭാഗങ്ങള്‍ പിടികൂടി. ഇവ നശിപ്പിക്കുന്നതിനായി കൊച്ചി കോര്‍പറേഷന്‍ അധികൃതര്‍ക്കു കൈമാറി. ടോള്‍ പ്ലാസയ്ക്കു സമീപം ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിലാണ് ലോറിയില്‍ കൊണ്ടുവരുകയായിരുന്ന ചെമ്മീനും കണവയും കേടുവന്നതാണെന്നു കണ്ടെത്തിയത്. ആന്ധ്രയില്‍ നിന്ന് അരൂരിലെ ഒരു കമ്പനിയിലേക്ക് കൊണ്ടുവന്നതാണിതെന്ന് ഭക്ഷ്യസുരക്ഷാ ഓഫിസര്‍ പി ബി ദിലീപ് പറഞ്ഞു. വാഹനത്തില്‍ രണ്ടു ഡ്രൈവര്‍മാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇവര്‍ക്ക് ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയില്ല. എന്നാല്‍, ഇവയില്‍ ഫോര്‍മാലിനോ അമോണിയയോ പോലുള്ള രാസവസ്തുക്കള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും പി ബി ദിലീപ് പറഞ്ഞു.

RELATED STORIES

Share it
Top