രണയ വിവാഹം: നവദമ്പതികള്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ കോടതി അനുമതി

പ്കണ്ണൂര്‍: പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ വധഭീഷണിയുണ്ടെന്ന് ആരോപിച്ച് ഫേസ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെട്ട ആറ്റിങ്ങല്‍ സ്വദേശി ഹാരിസണും വളപട്ടണം സ്വദേശി ഷഹാനയ്ക്കും ഒരുമിച്ചു ജീവിക്കാന്‍ കോടതിയുടെ അനുമതി. മകളെ കാണാനില്ലെന്നു കാട്ടി ഷഹാനയുടെ മാതാവ് വളപട്ടണം പോലിസ് സ്റ്റേഷനി ല്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും പോലിസ് സംരക്ഷണത്തില്‍ ഇന്നലെ വളപട്ടണം സ്റ്റേഷനില്‍ എത്തിച്ചത്. തുടര്‍ന്ന് കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചതെന്നും ഹാരിസണിനൊപ്പം പോകാനാണ് ഇഷ്ടമെന്നും ഷഹാന അറിയിച്ചു. വാമനപുരം പൊയ്കവിളയിലെ ദേവീക്ഷേത്രത്തില്‍ വച്ച് വിവാഹിതരായതിന്റെ രേഖകളും സമര്‍പ്പിച്ചു. തുടര്‍ന്നാണ് ഇരുവര്‍ക്കും ഒരുമിച്ചു ജീവിക്കാന്‍ കോടതി അനുമതി നല്‍കിയത്. ഹാരിസണെ കാണാനില്ലെന്നു കാണിച്ച് പിതാവ് പരാതി നല്‍കിയിരുന്നതിനാല്‍ യുവാവിനെ കഴിഞ്ഞ ദിവസം ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.
അതിനിടെ, എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെന്ന് വ്യാജ ആരോപണം ഉന്നയിച്ച ഹാരിസണിനെതിരേ പാര്‍ട്ടി നേതൃത്വം ആറ്റിങ്ങല്‍ പോലിസില്‍ പരാതി നല്‍കി.

RELATED STORIES

Share it
Top