രഞ്ജി ട്രോഫി ഫൈനല്‍: ഡല്‍ഹിക്ക് ഭേദപ്പെട്ട തുടക്കംഇന്‍ഡോര്‍: രഞ്ജി ട്രോഫിയില്‍ കന്നി കിരീടം ലക്ഷ്യമിട്ടിറങ്ങിയ വിദര്‍ഭയ്‌ക്കെതിരേ ഏഴ് തവണ ചാംപ്യന്‍മാരായ ഡല്‍ഹിക്ക് ഭേദപ്പെട്ട തുടക്കം. ഒന്നാം ദിനം കളിയവസാനിക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സെന്ന നിലയിലാണ് ഡല്‍ഹി. ടോസ് നേടി ഫീല്‍ഡിങ് തിരഞ്ഞെടുത്ത വിദര്‍ഭ ഡല്‍ഹിയെ ബാറ്റിങിനയക്കുകയായിരുന്നു. തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നഷ്ടമായ ഡല്‍ഹിക്ക് ധ്രുവ് ഷോറെയുടെയും (123*) ഹിമ്മാത്ത് സിങിന്റെയും ബാറ്റിങാണ് (66) കരുത്തായത്. 256 പന്തുകളില്‍ നേരിട്ട് 17 ബൗണ്ടറികള്‍ ഉള്‍പ്പെട്ടതാണ് ഷോറെയുടെ ഇന്നിങ്‌സ്. അതേസമയം ഇന്ത്യന്‍ താരങ്ങളായ ഗൗതം ഗഭീറും(15) ക്യാപ്റ്റന്‍ റിഷഭ് പാന്തും (21)  മികച്ച സ്‌കോറുകള്‍ കെട്ടിപ്പടുക്കുന്നതില്‍ പരാജയപ്പെട്ടു. ധ്രുവ് ഷോറെയും വികാസ് മിശ്രയുമാണ്(5*) ക്രീസില്‍. വിദര്‍ഭയ്ക്ക് വേണ്ടി ആദിത്യ താക്കറെയും രജ്‌നീഷ് ഗുല്‍ബര്‍ണിയും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.

RELATED STORIES

Share it
Top