രഞ്ജി ട്രോഫി കിരീടം വിദര്‍ഭയ്ക്ക്


ഇന്‍ഡോര്‍: രഞ്ജി ട്രോഫിയില്‍ പുത്തന്‍ ചരിത്രം എഴുതി വിദര്‍ഭ. ഫൈനലില്‍ ഡല്‍ഹിയെ ഒമ്പത് വിക്കറ്റിന് തകര്‍ത്താണ് വിദര്‍ഭ കന്നിക്കിരീടത്തില്‍ മുത്തമിട്ടത്. ഡല്‍ഹി ഉയര്‍ത്തിയ 29 റണ്‍സ് വിജയ ലക്ഷ്യത്തെ അഞ്ച് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 32 റണ്‍സ് നേടി വിദര്‍ഭ മറികടക്കുകയായിരുന്നു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ഒന്നാം ഇന്നിങ്‌സില്‍ 295ന് പുറത്തായപ്പോള്‍ മറുപടിക്കിറങ്ങിയ വിദര്‍ഭ 547 റണ്‍സ് അടിച്ചെടുത്ത് 252 റണ്‍സിന്റെ ലീഡും സ്വന്തമാക്കി. ലീഡിന്റെ ക്ഷീണത്തില്‍ രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഡല്‍ഹി 280 റണ്‍സ് അടിച്ചെടുത്ത് വിദര്‍ഭയ്ക്ക് മുന്നില്‍ 29 റണ്‍സ് വിജയ ലക്ഷ്യം വയ്്ക്കുകയായിരുന്നു. അക്ഷയ് വാഡ്ക്കറിന്റെ (133) സെഞ്ച്വറിയാണ് വിദര്‍ഭയ്ക്ക് ഒന്നാം ഇന്നിങ്‌സില്‍ കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.

RELATED STORIES

Share it
Top