രഞ്ജന്‍ ഗോഗോയ് ഒക്ടോബര്‍ മൂന്നിന് ചുമതലയേല്‍ക്കും

ന്യൂഡല്‍ഹി: ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയെ സുപ്രിംകോടതി ചീഫ് ജസ്റ്റിസായി നിയമിച്ച് രാഷ്ട്രപതി ഉത്തരവിറക്കി. ഒക്ടോബര്‍ മൂന്നിന് അദ്ദേഹം ഔദ്യോഗികമായി ചുമതലയേല്‍ക്കും. രാജ്യത്തിന്റെ 46ാമതു ചീഫ് ജസ്റ്റിസാണ് ഗോഗോയി. ഗോഗോയിയുടെ പേര് നിലവിലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു. ഒക്ടോബര്‍ രണ്ടിനാണു മിശ്ര വിരമിക്കുന്നത്.
1954ല്‍ അസമിലാണ് രഞ്ജന്‍ ഗൊഗോയി ജനിച്ചത്. 2011ല്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസായി. അടുത്ത വര്‍ഷം സുപ്രിംകോടതി ജഡ്ജിയായി. 2019 നവംബര്‍ 17നു വിരമിക്കും.

RELATED STORIES

Share it
Top