രജീന്ദര്‍ സച്ചാര്‍ പോരാട്ടപാതയിലെ വഴിവിളക്ക്: അനുസ്മരണ സ മ്മേളനം

തിരുവനന്തപുരം: ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ ഏറ്റെടുത്ത് നടപ്പാക്കാന്‍ സമുദായം മുന്നിട്ടിറങ്ങണമെന്നു പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംഘടിപ്പിച്ച സച്ചാര്‍ അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു. തങ്ങള്‍ ചെയ്യാനുള്ളത് ചെയ്തുകഴിഞ്ഞു, ഇനി നേടിയെടുക്കേണ്ടത് സമുദായത്തിന്റെ കര്‍ത്തവ്യമാണെന്നു രജീന്ദര്‍ സച്ചാര്‍ തന്നെ മുന്നറിയിപ്പ് നല്‍കിയതായി ചടങ്ങ് ഉദ്ഘാടനം ചെയ്ത അലിഗഡ് സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. പി കെ അബ്ദുല്‍ അസീസ് പറഞ്ഞു. രാജ്യത്തെ അറിയപ്പെടുന്ന ജില്ലകളെല്ലാം സന്ദര്‍ശിച്ചു തയ്യാറാക്കിയ റിപോര്‍ട്ടിലെ നി ര്‍ദേശങ്ങള്‍ നടപ്പാക്കപ്പെട്ടില്ല. സാമൂഹിക പ്രതിബദ്ധതയുള്ള ജഡ്ജിയായിരുന്നു രജീന്ദര്‍ സച്ചാറെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുസ്‌ലിംകളുടെ അവകാശനിഷേധ പോരാട്ടപാതയിലെ വഴിവിളക്കാണ് ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ എന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ പോപുലര്‍ ഫ്രണ്ട് ദേശീയ സമിതിയംഗം ഇ എം അബ്ദുര്‍റഹ്മാന്‍ പറഞ്ഞു. ജനാധിപത്യത്തില്‍ നീതി ലഭിക്കണമെങ്കില്‍ സമുദായം സ്വയം മുന്നോട്ടുവരണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചുകൊണ്ടേയിരുന്നു. വിദ്യാഭ്യാസ മേഖലയിലടക്കം ഇന്ത്യന്‍ മുസ്‌ലിംകളില്‍ നവോത്ഥാനത്തിന്റെ ഉണര്‍വുണ്ടാവാന്‍ സച്ചാര്‍ റിപോര്‍ട്ട് നിമിത്തമായി- ഇ എം അബ്ദുര്‍റഹ്മാന്‍ തുടര്‍ന്നു.
പോപുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എച്ച് നാസര്‍ അധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുന്‍ ഡയറക്ടര്‍ ഡോ. പി നസീര്‍, മുന്‍ പിഎസ്‌സി അംഗം കായിക്കര ബാബു, സാമൂഹിക പ്രവര്‍ത്തക ഡോ. ആരിഫ, മെക്ക സംസ്ഥാന പ്രസിഡന്റ് ഇ അബ്ദുല്‍ റഷീദ്, മുസ്‌ലിം സര്‍വീസ് സൊസൈറ്റി സെക്രട്ടറി പി മുഹമ്മദ്, പോപുലര്‍ ഫ്രണ്ട് സംസ്ഥാന സമിതിയംഗം എസ് നിസാര്‍, ജില്ലാ പ്രസിഡന്റ് എം അബ്ദുല്‍ സലീം പങ്കെടുത്തു.

RELATED STORIES

Share it
Top