രജനീകാന്ത് എന്‍ഡിഎയില്‍ ചേരുമെന്ന് ബിജെപി അധ്യക്ഷ

ചെന്നൈ: തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ പാര്‍ട്ടി 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ ഭാഗമായിരിക്കുമെന്നു പ്രഖ്യാപിച്ച് ബിജെപി. ബിജെപി സംസ്ഥാന അധ്യക്ഷ നമിളിസെ സൗന്ദരരാജനാണ് പരസ്യപ്രഖ്യാപനം നടത്തിയത്. രാഷ്ട്രീയരംഗത്തേക്കു പ്രവേശിക്കുന്ന  തീരുമാനത്തെ അവര്‍ അഭിനന്ദിച്ചു. അതേസമയം, രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം നടത്തിയതിനു പിന്നാലെ രജനീകാന്ത് പുതിയ വെബ്‌സൈറ്റ് തുറന്നു. ആരാധകരെ ഏകോപിപ്പിക്കുന്നതിനായി രജനീമന്ത്രം ഡോട്ട് ഓര്‍ഗ് എന്ന സൈറ്റാണ് തുറന്നത്.

RELATED STORIES

Share it
Top