രജനീകാന്ത് എന്‍ഡിഎയില്‍ ചേരുമെന്ന് ബിജെപി അധ്യക്ഷ

ചെന്നൈ: രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച രജനീകാന്ത് അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ ഭാഗമായിരിക്കുമെന്ന് തമിഴ്‌നാട് ബിജെപി അധ്യക്ഷ തമിലിസായ് സുന്ദര്‍രാജന്‍. രജനിയുടെ രാഷ്ട്രീയ പ്രവേശനവുമായി  ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു തമിലിസായ്.രാഷ്ട്രീയപ്രവേശനം തീരുമാനിച്ച രജനീകാന്തിനെ അഭിനന്ദിച്ച തമിലിസായ്, ബിജെപിയുടെ ലക്ഷ്യമായ അഴിമതി രഹിത ഭരണമാണ് രജനീകാന്തും മുന്നോട്ടുവക്കുന്നതെന്നും പറഞ്ഞു. അഴിമതിക്കെതിരെ പോരാടാന്‍ ഏറ്റവും യോജിച്ചത് ബിജെപിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.രാഷ്ട്രീയ പ്രഖ്യാപനം നടത്തിയ രജനീകാന്ത് ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചേക്കാമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനിടയിലാണ് ബിജെപി അധ്യക്ഷയുടെ പ്രസ്താവന.
കഴിഞ്ഞദിവസം ചെന്നൈയില്‍ നടന്ന അരാധക സംഗമത്തിലാണ് രജനീകാന്ത് തന്റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നും വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും മത്സരിക്കുമെന്നും രജനീകാന്ത് പറഞ്ഞിരുന്നു. രാഷ്ട്രീയ പ്രവേശനം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും വാഗ്ദാനങ്ങള്‍ നല്‍കി പാലിക്കാനായില്ലെങ്കില്‍ മൂന്ന് വര്‍ഷത്തിനകം രാജിവക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

RELATED STORIES

Share it
Top