രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശം: തമിഴ്‌നാട്ടില്‍ പാര്‍ട്ടികള്‍ക്കിടയില്‍ ഭിന്നത

ചെന്നൈ: തമിഴകത്തെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കിടയില്‍ നടന്‍ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ പറ്റി വ്യത്യസ്ത അഭിപ്രായം. ഭരണകക്ഷിയായ എഐഎഡിഎംകെ അതു ജനാധിപത്യ അവകാശം ആണെന്നു പറഞ്ഞപ്പോള്‍ പ്രതിപക്ഷമായ ഡിഎംകെ ഔദ്യോഗിക പ്രഖ്യാപനം കാത്തിരിക്കുകയാണ്.
അത് അംഗീകരിക്കണോ, വേണ്ടയോ എന്നു ജനങ്ങള്‍ തീരുമാനിക്കുമെന്ന് എഐഎഡിഎംകെ നേതാവും സംസ്ഥാന മല്‍സ്യവകുപ്പ് മന്ത്രിയുമായ ഡി ജയകുമാര്‍ പറഞ്ഞു. രജനീകാന്തിന്റെ ആരോഗ്യം കണക്കിലെടുത്താല്‍ അദ്ദേഹത്തിനു രാഷ്ട്രീയം നല്ലതല്ലെന്നു കൈത്തറി മന്ത്രി ഒ മണിയന്‍ പറഞ്ഞു. നാഗപട്ടണത്ത് മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, രാഷ്ട്രീയത്തില്‍ ചേരുമെന്നു താരം ഔദ്യോഗികമായി അറിയിച്ചാല്‍ പ്രതികരിക്കാമെന്നാണു ഡിഎംകെ രാജ്യസഭാ എംപി ടി കെ എസ് ഇളങ്കോവന്‍ പറഞ്ഞു.

RELATED STORIES

Share it
Top