'രക്ഷാപ്രവര്‍ത്തനത്തിന് പുറമേ ബോധവല്‍ക്കരണവും അഗ്നിശമനസേനയുടെ ചുമതല'

തൃപ്രയാര്‍: അപകടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുക മാത്രമല്ല ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍കൂടി ചുമതലയുള്ള സേനയായി കേരളത്തിലെ ഫയര്‍ ആന്റ് റസ്‌ക്യൂ സേന സജ്ജമാവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നാട്ടിക ഫയര്‍ ആന്റ് റസ്‌ക്യൂ സ്‌റ്റേഷന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പല അപകടങ്ങളും സംഭവിക്കുന്നത് ജലാശയങ്ങളിലാണ്. പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ച് ശരിയായ ബോധ്യം ഇല്ലാത്തിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. അതിനാല്‍, ജനങ്ങള്‍ക്കിടയില്‍ കൃത്യമായ ബോധവല്‍ക്കരണം നടത്തേണ്ടത് വളരെ പ്രധാനമാണ്. അപകടം ഉണ്ടായേക്കാവുന്ന പ്രദേശങ്ങളില്‍ നിന്ന് സെല്‍ഫിയെടുക്കുന്ന യുവാക്കളുടെ പ്രവണത ഒഴിവാക്കണം. പല അപകടങ്ങളുടെ സമയത്തും രക്ഷാപ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രാഥമിക ധാരണയില്ലാതെ പ്രവര്‍ത്തിക്കുന്നത് കൂടുതല്‍ അപകടത്തിലേക്കാണ് നയിക്കുക. ഇത്തരം സാഹചര്യങ്ങളിലെല്ലാം സുസ്ത്യര്‍ഹമായ സേവനം നടത്തുന്ന വിഭാഗമാണ് ഫയര്‍ ആന്റ് റസ്‌ക്യൂ സേനയെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top