രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ സഹോദരങ്ങളെ അനുമോദിച്ചു

വടകര: അഴിത്തല അഴിമുഖത്ത് മല്‍സ്യബന്ധനത്തിനിടെ കടലില്‍ അകപ്പെട്ടു പോയ രണ്ടു തൊഴിലാളികളെ രക്ഷിക്കുന്ന രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട സഹോദരങ്ങളെ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി അനുമോദിച്ചു. അഴിത്തലയിലെ പൈക്കാടി അഷറഫും സഹോദരനായ പൈക്കാടി റഹ്മത്തുമാണ് സ്വന്തം ജീവന്‍ പോലും അപകടത്തില്‍ പെടുമെന്നറിഞ്ഞിട്ടും കടലില്‍ രണ്ടു പേരെ രക്ഷിക്കാനിറങ്ങിയത്.
മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ അകപ്പെട്ടു പോയ സന്ദര്‍ഭങ്ങളിലെല്ലാം ഈ സഹോദരങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായിട്ടുണ്ട്. ദുരന്തമുഖങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ദൗത്യം സ്വയം ഏറ്റൈടുത്തിരുന്നു. ജന്മനാ കേള്‍വി ശേഷി സംസാരശേഷിയും ഈ സഹോദരങ്ങള്‍ക്ക് അന്യമാണെങ്കിലും അഴിമുഖത്തെ അപകടച്ചുഴിയും കടലിന്റെ അവസ്ഥയും ഇവര്‍ക്ക് ബാല്യം മുതലെ അറിയാമായിരുന്നു. അനുമോദന ചടങ്ങ് ഡിസിസി പ്രസിഡന്റ് അഡ്വ. ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പിഎസ് രഞ്ജിത്ത്കുമാര്‍ അധ്യക്ഷത വഹിച്ചു.

RELATED STORIES

Share it
Top