രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തിലേക്ക്, ഗുഹയില്‍ ഇനിയുള്ളത് ഒരു കുട്ടിയും പരിശീലകനുംബാങ്കോക്ക്: താം ലുവാങ് ഗുഹയില്‍ കുടുങ്ങിയവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തിലേക്ക്. ഗുഹയില്‍പ്പെട്ടുപോയ 13 പേരില്‍ 11 പേരെയും രക്ഷപ്പെടുത്തി. ഇനി ഗുഹയില്‍ അവശേഷിക്കുന്നത് ഒരു കുട്ടിയും പരിശീലകനും മാത്രം.മൂന്നു പേരെയാണ് ഇന്ന് പുറത്തെത്തിച്ചത്. പുറത്തെത്തിച്ച കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെങ്കിലും അണുബാധയേല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ കുട്ടികളെ സ്പര്‍ശിക്കാന്‍ ബന്ധുക്കളെ അനുവദിക്കില്ലെന്ന് വൈദ്യസംഘം അറിയിച്ചു. താം ലുവാങ് ഗുഹാമുഖം ഉള്‍പ്പെടുന്ന പ്രദേശത്ത് തിങ്കളാഴ്ച രാവിലെ മുതല്‍ കനത്ത മഴയെ അവഗണിച്ചാണ് ഇന്നു രക്ഷാപ്രവര്‍ത്തനം നടത്തിയത്.

RELATED STORIES

Share it
Top