രക്ഷാപ്രവര്‍ത്തകര്‍ക്ക് സ്വീകരണവും മേഖലാ കണ്‍വന്‍ഷനും

ബേപ്പൂര്‍: അരക്കിണര്‍ കിംഗ്‌സ് ഓഡിറ്റോറിയത്തില്‍ നടന്ന എസ്ഡിപിഐ ബേപ്പൂര്‍ മേഖലാ കണ്‍വെന്‍ഷനും, പ്രളയദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ ചാലിയം, ഫറോക്ക്, നല്ലളം മേഖലകളിലെ പ്രവര്‍ത്തകര്‍ക്കുള്ള സ്‌നേഹോപഹാരസമര്‍പ്പണവും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി ഉദ്ഘാടനം ചെയ്തു.
രക്ഷാ പ്രവര്‍ത്തകര്‍ക്കുള്ള ഉപഹാര സമര്‍പ്പണം ജില്ലാ പ്രസിഡണ്ട് മുസ്തഫ പാലേരി നിര്‍വഹിച്ചു. ഒക്ടോബര്‍ ഒന്നുമുതല്‍ 20 വരെ പാര്‍ട്ടി നടത്തുന്ന മെംബര്‍ഷിപ്പ് കാംപയിന്‍ വിജയിപ്പിക്കാന്‍ കണ്‍വെന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തിയ ഫിര്‍ഷാദ് കമ്പിളിപ്പറമ്പ് ആവശ്യപ്പെട്ടു.
ഷാനാവാസ് മാത്തോട്ടം, സലീം കാരാടി, സലീം രാമനാട്ടുകര, റഷീദ് ചാലിയം, പി വി അന്‍വര്‍, ഷമീര്‍ നടുവട്ടം, പി ടി സലാം മാസ്റ്റര്‍, മുഹമ്മദ് മാറാട് സംസാരിച്ചു.

RELATED STORIES

Share it
Top