രക്ഷാദൗത്യം പൂര്‍ണം, ഗുഹയിലെ മുഴുവന്‍ കുട്ടികളെയും പരിശീലകനെയും രക്ഷപ്പെടുത്തിബാങ്കോക്ക്: ലോകം ഉറ്റു നോക്കിയ രക്ഷാദൗത്യം പൂര്‍ണം. താം ലുവാങ് ഗുഹയില്‍ കുടുങ്ങിയ മുഴുവന്‍ കുട്ടികളെയും പരിശീലകനെയും പുറത്തെത്തിച്ചു. 12 കുട്ടികളും പരിശീലകനുമാണ് ഗുഹയില്‍ കുടുങ്ങിയിരുന്നത്.
അഞ്ച് പേരെയാണ് ഇന്ന് പുറത്തെത്തിച്ചത്. പുറത്തെത്തിച്ച കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെങ്കിലും അണുബാധയേല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ കുട്ടികളെ സ്പര്‍ശിക്കാന്‍ ബന്ധുക്കളെ അനുവദിക്കില്ലെന്ന് വൈദ്യസംഘം അറിയിച്ചു. താം ലുവാങ് ഗുഹാമുഖം ഉള്‍പ്പെടുന്ന പ്രദേശത്ത് തിങ്കളാഴ്ച രാവിലെ മുതല്‍ കനത്ത മഴയെ  അവഗണിച്ചായിരുന്നു  ഇന്നത്തെ രക്ഷാപ്രവര്‍ത്തനം.
ദൗത്യസംഘത്തിലെ ഒരംഗം പ്രാണവായു കിട്ടാതെ മരിച്ചതൊഴിച്ചാല്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ണവിജയമായതിന്റെ ആശ്വാസത്തിലാണ് ലോകം.

RELATED STORIES

Share it
Top