രക്ഷണമില്ലാതെ മാതാവ് മരിച്ച സംഭവം: അറസ്റ്റ് ചെയ്ത മക്കളെ ജാമ്യത്തില്‍ വിട്ടു

പുനലൂര്‍: മക്കള്‍ സംരക്ഷിക്കാതിരുന്നതിനെ തുടര്‍ന്ന് അവശയായികിടമ്മ മാതാവ് മരിച്ചതിനെ തുടര്‍ന്ന് പോലിസ് അറസ്റ്റ് ചെയ്ത മക്കളെ ജാമ്യത്തില്‍ വിട്ടയച്ചു. കേളങ്കാവ് വള്ളിമാനൂര്‍ മൂന്നുസെന്റ് കോളനിയില്‍ അസുമാബീവി(76) ആണ് മക്കളുടെ സംരക്ഷണം കിട്ടാതെ മരിച്ചത്. പുനലൂര്‍ നഗരസഭ അനുവദിച്ചു നല്‍കിയ സ്ഥലത്ത് കുടില്‍കെട്ടി കഴിഞ്ഞുവരികയായിരുന്നു. വൃദ്ധയെ കഴിഞ്ഞദിവസം കുടിലിനുള്ളില്‍ പുഴുവരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വാര്‍ഡ് കൗണ്‍സിലര്‍ കനകമ്മയുടെ നേതൃത്വത്തില്‍ നാട്ടുകാരാണ് ഇവരെ താലൂക്കാശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സയിലായിരിക്കെയാണ് മരണപ്പെട്ടത്. മാതാവിനെ സംരക്ഷിക്കാതിരുന്നതിന് മക്കളായ സുബൈര്‍(53), നാസര്‍ (49)എന്നിവരെ പോലിസ് അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു.പുനലൂര്‍ റെയല്‍വേ പുറമ്പോക്കില്‍ താമസിച്ചു വന്നിരുന്ന അസുമാബീവിയെ റയില്‍വേ  ഗേജുമാറ്റത്തിന്റെ ഭാഗമായി ഇവിടെ നിന്ന് ഒഴിപ്പിക്കുകയായിരുന്നു. കോളനിയില്‍ നഗരസഭ സ്ഥലം അനുവദിക്കുകയും ചെയ്തു. ഈ ഭാഗത്ത് ഷെഡ് കെട്ടി കഴിഞ്ഞുവരികയായിരുന്നു ഇവരെ മക്കള്‍ സംരക്ഷിച്ചില്ലെന്നാണ് ആക്ഷേപം ഉയര്‍ന്നത്. മാതാവിനെ ആശുപത്രിയിലാക്കിയശേഷം പോലിസ് മക്കളുടെ ഫോണ്‍ നമ്പരില്‍ ബന്ധപ്പെട്ടിട്ടും ഇവര്‍ ആശുപത്രിയില്ലെന്ന് പോലിസ് പറഞ്ഞു. അയല്‍വാസികളാണ് ഇവര്‍ക്ക് ആഹാരവും മറ്റും നല്‍കി വന്നിരുന്നത്. ആരോഗ്യം ക്ഷയിച്ച് അവശനിലയിലായിട്ടും മക്കള്‍ തിരിഞ്ഞുനോക്കാതിരുന്നതിനെതിരേ സ്ഥലത്ത് പ്രതിഷേധം ഉയര്‍ന്നിരുന്നു. സീനിയര്‍ സിറ്റീസണ്‍ ആക്ട് പ്രകാരമാണ് പോലിസ് മക്കള്‍ക്കെതിരേ കേസെടുത്തത്.

RELATED STORIES

Share it
Top