രക്തസമ്മര്‍ദ്ദം ; ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മൂന്നു വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടുകരുനാഗപ്പള്ളി:സിഗ്‌നലില്‍ നിര്‍ത്തിയ കാറിന്റെ െ്രെഡവര്‍ക്ക് രക്തസമ്മര്‍ദ്ദം മൂലം തലയില്‍ രക്തം കട്ടപ്പിടിച്ചതോടെ കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറ്റൊരു കാറിലിടിച്ചു. ഇടിയുടെ ആഘാതത്തില്‍ മുന്നില്‍ കിടന്ന കാര്‍ മറ്റൊരു കാറിലും ഇടിച്ചു. കരുനാഗപ്പള്ളി പോലിസ് സ്‌റ്റേഷനു മുന്നില്‍ കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം.ചവറ ശങ്കരമംഗലം പുത്തന്‍ ചന്തയ്ക്ക് സമീപം കണിച്ചേത്ത് കിഴക്കതില്‍ താഹിറ മന്‍സിലില്‍ ഷിഹാബുദ്ദീന്‍ കുഞ്ഞ് (36) ഓടിച്ചിരുന്ന ഇന്‍ഡിഗോ കാറാണ് അപകടത്തില്‍പ്പെട്ടത്. പോലിസെത്തി മൂന്ന് കാറുകളും മാറ്റിയിട്ടെങ്കിലും ഇന്‍ഡിഗോ കാര്‍ ഓടിച്ച് വന്ന ഉടമ െ്രെഡവിങ് സീറ്റില്‍ നിന്നിറങ്ങി പിന്‍സീറ്റില്‍ അബോധാവസ്ഥയില്‍ ഏറെ നേരം കിടക്കേണ്ടി വന്നു. അര മണിക്കൂറോളം വൈകി പോലിസ് സ്‌റ്റേഷനിലെത്തിയ യുവാവ് സംശയം തോന്നി പോലിസുമായി ബന്ധപ്പെട്ട് ഇതേ കാറില്‍ ഷിഹാബുദ്ദീന്‍ കുഞ്ഞിനെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പരിശോധനയില്‍ ഡോക്ടര്‍മാര്‍ വിദഗ്ദ ചികില്‍സ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ എത്തിച്ചു. പരിശോധനയില്‍ തലയിലെ ഞരമ്പ് പൊട്ടിയതാണെന്ന് കണ്ടെത്തി. ഇദ്ദേഹം അത്യാസന്ന നിലയിലാണ്. ഷിഹാബുദ്ദീന്‍ കുഞ്ഞും മാതാവും ഭാര്യയും കുട്ടിയുമായി തൊടിയൂര്‍ മാലുമേലുള്ള ബന്ധുവീട്ടില്‍ പോകുന്നതിനിടെയാണ് അപകടം.

RELATED STORIES

Share it
Top