രക്തദാനം മഹാദാനമാക്കി ഐഡിയല്‍ വെഹിക്കിള്‍ ജീവനക്കാര്‍

തവനൂര്‍: മെഡിക്കല്‍ കോളജുകളും താലൂക്ക് ആശുപത്രികളും കേന്ദ്രമാക്കി രക്തദാനം ചെയ്യുന്നതിന് വേണ്ടി സ്വയം തയ്യാറാവുകയും പൊതുജനങ്ങളെ സ്വന്തം സജ്ജരാക്കുകയും ചെയ്യുന്ന തിരക്കിലാണ് ഐഡിയല്‍ വെഹിക്കിള്‍ ജീവനക്കാര്‍. കടകശ്ശേരി ഐഡിയല്‍ കാംപസിലെ 60ല്‍പരം സ്‌കൂള്‍ ബസ്സുകളിലെ 140ഓളം ജീവനക്കാരാണ്  സ്ഥാപനത്തിലും നാട്ടിലുമായി 500ല്‍പരം ആളുകളെ രക്തദാനത്തിന് സജ്ജരാക്കി രജിസ്റ്റര്‍ ചെയ്തത്. രജിസ്‌ട്രേഷന്‍ ഉദ്ഘാടനം മാനേജര്‍ അബ്ദുല്‍ മജീദ്  നിര്‍വഹിച്ചു.
പെട്ടെന്ന് ലഭിക്കാന്‍ ബുദ്ധിമുട്ടുള്ള ഗ്രൂപ്പുകളടക്കം നല്‍കാന്‍ തയ്യാറുള്ള ആളുകളെ കണ്ടെത്തി പേര് രജിസ്റ്റര്‍ ചെയ്യിച്ച് രക്തദാന കേന്ദ്രങ്ങളില്‍ ചെന്ന് രക്തദാനം ചെയ്യുകയാണ് പദ്ധതി. താലൂക്ക് മെഡിക്കല്‍ ഓഫിസര്‍ ഡോ.വിജിത്ത് വിജയശങ്കര്‍ ഉദ്ഘാടനം ചെയ്തു.
വെഹിക്കിള്‍ ഇന്‍ചാര്‍ജ് കെ വി മജീദ്, കെ പി സാദാത്ത്, കെ പി അബ്ദുല്‍ സലാം, എ കെ സുരേഷ്‌കുമാര്‍, പിസുന്ദരന്‍ സംസാരിച്ചു.

RELATED STORIES

Share it
Top