രക്തദാനം: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളത്തോടെ അവധി

ന്യൂഡല്‍ഹി: രക്തം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളത്തോടെയുള്ള അവധി നല്‍കി കേന്ദ്രസര്‍ക്കാര്‍.
കേന്ദ്രഉദ്യോഗസ്ഥകാര്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. അംഗീകൃത രക്തബാങ്കില്‍ നിന്ന് രക്തം ദാനം ചെയ്തുവെന്നതിന് തെളിവ് നല്‍കിയാല്‍ മാത്രമേ അവധി നല്‍കു.രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പുതിയ പദ്ധതിയുടെ ഭാഗമായാണ് ഉത്തരവ്.


ഒരു വര്‍ഷത്തില്‍ രക്തദാനത്തിനായി നാല് ദിവസത്തെ അവധിയാണ് ഇത്തരത്തില്‍ ലഭിക്കുക.
നിലവില്‍ പൂര്‍ണ്ണ തോതിലുള്ള രക്തദാനത്തിന് മാത്രമാണ് അവധി നല്‍കുന്നത്. എന്നാല്‍ പുതിയ ഉത്തരവ് പ്രകാരം രക്തത്തിലെ പ്ലേറ്റ്‌ലൈറ്റ്, പ്ലാസ്മ തുടങ്ങിയ ഘടകങ്ങള്‍ ദാനം ചെയ്യുന്നവര്‍ക്കും അവധി അനുവദിക്കുമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു

RELATED STORIES

Share it
Top