യോ യോ ടെസ്റ്റില്‍ റായിഡുവും പരാജയപ്പെട്ടു; ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തേക്ക്


ന്യൂഡല്‍ഹി: ഇന്ത്യന്‍ ദേശീയ ടീമിലേക്ക് മടങ്ങിയെത്താനുള്ള അമ്പാട്ടി റായിഡുവിന്റെ മോഹത്തിന് തിരിച്ചടി. ശാരീരിക ക്ഷമത പരിശോധിക്കുന്ന യോ യോ ടെസ്റ്റില്‍ പരാജയപ്പെട്ടതാണ് റായിഡുവിന് തിരിച്ചടിയായത്.ഇതോടെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് റായിഡും തഴയപ്പെട്ടു. ഐപിഎല്ലിന്റെ അവസാന സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി മിന്നുന്ന പ്രകടനമായിരുന്നു റായിഡു പുറത്തെടുത്തത്. ഇത് മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് യോ യോ ടെസ്റ്റില്‍ പരാജയപ്പെടുന്നത്. കഴിഞ്ഞ ദിവസം യോ യോ ടെസ്റ്റില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് മലയാളി താരം സഞ്ജു സാംസണെ ഇന്ത്യന്‍ എ ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു. പിന്നാലെ യോ യോ ടെസ്റ്റില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് മുഹമ്മദ് ഷമിയെയും അഫ്ഗാനിസ്താനെതിരായ ടെസ്റ്റ് മല്‍സരത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

RELATED STORIES

Share it
Top