യോഹാന്‍ ക്രൈഫ് അന്തരിച്ചു

Johan-Cruyff-Barcelona

ആംസ്റ്റര്‍ഡാം : ഡച്ച് ഫുട്‌ബോള്‍ താരം യോഹാന്‍ ക്രൈഫ് അന്തരിച്ചു. ടോട്ടല്‍ ഫുട്‌ബോളിന്റെ വക്താവായി അറിയപ്പെട്ട ക്രൈഫ് മൂന്നു തവണ ലോകഫുട്‌ബോളര്‍ക്കുള്ള ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നേടിയിട്ടുണ്ട്. 1988ല്‍ സ്പാനിഷ് ക്ലബ് ബാര്‍സിലോനയുടെ പരിശീലകനായി ചുമതലയേറ്റ െ്രെകഫ് 1992ല്‍ ടീമിന് ആദ്യ യൂറോപ്യന്‍ കപ്പ് നേടിക്കൊടുത്ത്് ലോകത്തെ മികച്ച പരിശീലകരിലൊരാളായി അറിയപ്പെട്ടു.
1947ല്‍ ആംസ്റ്റര്‍ ഡാമില്‍ ഒരു ദരിദ്രകുടുംബത്തില്‍ ജനിച്ച ക്രൈഫ് പന്ത്രണ്ടാം വയസില്‍ അയാക്‌സ് ടീമിലെത്തി. അഞ്ചു തവണ ഡച്ച് ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍ സ്ഥാനം നേടി. 1977ല്‍ കളിക്കാരന്റെ ജേഴ്‌സി അഴിച്ച്് അയാക്‌സിന്റെയും ബാഴ്്‌സയുടെയും മാനേജര്‍ പദവിയിലെത്തി. ക്രൈഫിന്റെ കീഴില്‍ 1990 മുതല്‍ തുടര്‍ച്ചയായ നാല് സീസണുകളില്‍ ബാഴ്‌സലോണ ലാ ലീഗ കിരീടം നേടിയിട്ടുണ്ട്.

RELATED STORIES

Share it
Top