യോഗ മല്‍സരം: ഇന്ത്യന്‍ ടീമില്‍ അഞ്ച് മലയാളികള്‍

തിരുവനന്തപുരം: ഏഷ്യന്‍ യോഗ സ്‌പോര്‍ട്‌സ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള ഇന്ത്യന്‍ ടീമില്‍ അഞ്ചു മലയാളികള്‍. ആലപ്പുഴ സ്വദേശിയായ ശ്രീയ ആര്‍ നായര്‍, തൃശൂര്‍ സ്വദേശി കെ എച്ച് ഹിബ മറിയം, പത്തനംതിട്ട സ്വദേശി വര്‍ഷ ടി ഷിബി, തൃശൂര്‍ സ്വദേശി എം അലക്‌സ് ജെറോം, ഇടുക്കി സ്വദേശി അരുണ്‍ ആനന്ദന്‍ എന്നിവരാണ് ഇന്ത്യന്‍ നിരയിലെ മലയാളികള്‍. ശ്രീയ ആര്‍ നായര്‍ സബ്ജൂനിയര്‍ ഗ്രൂപ്പ് യോഗാസനം, ഋഥമിക് യോഗ, ജൂനിയര്‍ വിഭാഗത്തിലും ഹിബ സബ്ജൂനിയര്‍ വിഭാഗം യോഗാസനത്തിലും വര്‍ഷ ജൂനിയര്‍ വിഭാഗം ഋഥമിക് യോഗയിലുമാണ് മല്‍സരിക്കുന്നത്.
അലക്‌സ് ജെറോം സീനിയര്‍ ഗ്രൂപ്പ് വിഭാഗത്തിലും അരുണ്‍ സീനിയര്‍ വിഭാഗം യോഗാസനമല്‍സരത്തിലും പങ്കെടുക്കും. ആന്തമന്‍ നിക്കോബാര്‍ ദ്വീപ് നിവാസികളായ ജി പ്രിയ, ടി ശ്രീയ, രാധ എന്നിവരും ഇന്ത്യന്‍ ടീമിലുണ്ട്. 27 മുതല്‍ 30 വരെ തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് ചാംപ്യന്‍ഷിപ്പ്. 27നു 12ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചാംപ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യും.

RELATED STORIES

Share it
Top