യോഗ ചാംപ്യന്‍ഷിപ്പ്: ഇന്ത്യന്‍ വംശജനായ എട്ടു വയസ്സുകാരന്‍ ജേതാവ്

ലണ്ടന്‍: ബ്രിട്ടണില്‍ നടന്ന ദേശീയ യോഗ ചാംപ്യന്‍ഷിപ്പില്‍ യങ് അച്ചീവര്‍ കാറ്റഗറിയില്‍ ഇന്ത്യന്‍ വംശജനായ എട്ടു വയസ്സുകാരന്‍ ബ്രിട്ടീഷ് ഇന്ത്യന്‍ ഓഫ് ദി ഇയര്‍ ജേതാവായി. അണ്ടര്‍ 11 ചാംപ്യന്‍ഷിപ്പിലാണ് ഇന്ത്യന്‍ വംശജന്‍ ഈശ്വര്‍ ശര്‍മ ജേതാവായത്. വ്യക്തിഗത ഇനത്തിലും ആര്‍ട്ടിസ്റ്റിക് യോഗയിലുമാണു പുരസ്‌കാരം. കെന്റിലെ സെന്റ് മൈക്കേല്‍സ് പ്രിപാരറ്ററി സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. നേരത്തെ ജൂണില്‍ കാനഡയില്‍ നടന്ന വേള്‍ഡ് സ്റ്റുഡന്റ് ഗെയിംസ് 2018ല്‍ സ്വര്‍ണമെഡല്‍ ജേതാവായിരുന്നു.  പിതാവ് വിശ്വനാഥന്‍ മൈസൂര്‍ സ്വദേശിയാണ്.

RELATED STORIES

Share it
Top