യോഗ്യതയുള്ളവര്‍ മാത്രം യുഎസിലേക്ക് വന്നാല്‍ മതിയെന്ന് ട്രംപ്

വാഷിങ്ടണ്‍: യോഗ്യതയും കഴിവുമുള്ളവര്‍ യുഎസിലേക്കു വന്നാല്‍ മതിയെന്ന് ഡോണള്‍ഡ് ട്രംപ്. കുടിയേറ്റത്തിന്റെ കാര്യത്തില്‍ നിലപാട് കര്‍ശനമാണെന്നും യുഎസ് പ്രസിഡന്റ് ട്രംപ് മുന്നറിയിപ്പു നല്‍കി. വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരെ കാണുന്നതിനിടെ അനധികൃത കുടിയേറ്റം സംബന്ധിച്ച് ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ട്രംപ്. യോഗ്യതകള്‍ മാത്രമാണ് രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതി ലഭിക്കുന്നതിനുള്ള മാനദണ്ഡമെന്ന് ട്രംപ് പറഞ്ഞു. കൂടുതല്‍ ആളുകള്‍ യുഎസിലെത്തണം. വലിയ കാര്‍ കമ്പനികള്‍ അടക്കമുള്ളവര്‍ രാജ്യത്തേക്കു വീണ്ടും വരികയാണ്. കഴിവുള്ളവരെ അത്തരം സ്ഥാപനങ്ങളിലേക്ക് ആവശ്യമുണ്ട്. കുടിയേറ്റം സംബന്ധിച്ച നിലപാടില്‍ വിട്ടുവീഴ്ച ചെയ്യില്ല. കുടിയേറ്റ നയം കര്‍ക്കശമാണെന്നും ഇക്കാര്യത്തില്‍ ഭൂരിപക്ഷത്തിന്റെ പിന്തുണ ഉണ്ടെന്നും ട്രംപ് പറഞ്ഞു.

RELATED STORIES

Share it
Top