യോഗേന്ദ്ര യാദവിന്റെ സഹോദരിയുടെ ആശുപത്രിയില്‍ റെയ്ഡ്

ന്യൂഡല്‍ഹി: സ്വരാജ് ഇന്ത്യ സംഘടനയുടെ ഉപ സ്ഥാപകന്‍ യോഗേന്ദ്ര യാദവിന്റെ യഹോദരിയുടെ ആശുപത്രിയില്‍ ആദായനികുതി വകുപ്പ് സംഘം പരിശോധന നടത്തി. ഇന്നലെ രാവിലെ 11ഓടെയാണു ഹരിയാനയിലെ റവാരിയിലുള്ള ആശുപത്രിയില്‍ ആദായനികുതി വകുപ്പിലെ 100ലധികം ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കെത്തിയത്. ഇവിടെ നിന്നു കണക്കില്‍പ്പെടാത്ത 20 ലക്ഷത്തോളം രൂപ പിടിച്ചെടുത്തു.
ബിജെപിയുടെ ശക്തനായ വിമര്‍ശകനാണു യോഗേന്ദ്ര യാദവ്. ഹരിയാനയില്‍ അദ്ദേഹത്തിന്റെ ഒമ്പതു ദിവസത്തെ പദയാത്ര നടക്കുകയാണ്. മോദി കുടുംബത്തെ ലക്ഷ്യമിട്ട് പകരംവീട്ടുകയാണെന്നും സഹോദരിയുടെ ആശുപത്രിയില്‍ നടന്ന റെയ്ഡ് തന്നെ ഭീഷണിപ്പെടുത്താന്‍ ആണെന്നും യോഗേന്ദ്ര യാദവ് ട്വീറ്റ് ചെയ്തു. മോദിക്ക് തന്നെ നിശ്ശബ്ദനാക്കാനാവില്ലെന്നും യാദവ് പറഞ്ഞു.

RELATED STORIES

Share it
Top