യോഗി സര്‍ക്കാര്‍ മുസഫര്‍നഗര്‍, ഷംലി കലാപ കേസുകള്‍ പിന്‍വലിക്കുന്നു

ലക്‌നോ: ഉത്തര്‍പ്രദേശില്‍ നടന്ന 131 കേസുകള്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പിന്‍വലിക്കുന്നു. 2013ലെ മുസഫര്‍നഗര്‍ കലാപവും ഷംലി കലാപവും ഉള്‍പ്പടെയുള്ളവ ഇതില്‍ ഉള്‍പ്പെടുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. കൂടാതെ 13 കൊലക്കേസുകളും 11 കൊലപാതക ശ്രമവുമായി ബന്ധപ്പെട്ട കേസുകളും പിന്‍വലിക്കുന്നതില്‍ ഉള്‍പ്പെടും.ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കേസുകളാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പിന്‍വലിക്കുന്നത്. 16 കേസുകള്‍ മത സ്പര്‍ധയുമായി ബ്ന്ധപ്പെട്ടതും രണ്ടെണ്ണം മതങ്ങളെയും വിശ്വാസങ്ങളേയും ആക്ഷേപിച്ചതിനുമുള്ളതാണ്.

RELATED STORIES

Share it
Top