യോഗി ആദിത്യനാഥും കൊലക്കേസ് പ്രതിയും വേദി പങ്കിട്ടത് വിവാദത്തില്‍ഖോരക്പൂര്‍: കൊലക്കേസ് പ്രതിയായ എംഎല്‍എ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി വേദി പങ്കിട്ടു. അമന്‍മണി ത്രിപാഠിയാണ് മുഖ്യമന്ത്രിയുമായി വേദി പങ്കിട്ടത്. യോഗിയുടെ കാല്‍തൊട്ട് ത്രിപാഠി വന്ദിക്കുകയും ചെയ്തു. നൗതന്‍വ നിയമസഭാ മണ്ഡലത്തിലെ സ്വതന്ത്ര എംഎല്‍എയായ ത്രിപാഠി ഭാര്യ സാറയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്.ക്രമസമാധാനത്തിന് മുന്തിയ പരിഗണന നല്‍കുമെന്ന് പറയുന്ന മുഖ്യമന്ത്രിക്കൊപ്പം കൊലക്കേസ് പ്രതി വേദി പങ്കിട്ടത് ചടങ്ങിനെത്തിയ ബിജെപി പ്രവര്‍ത്തകരില്‍ അമ്പരപ്പ് സൃഷ്ടിച്ചു. യോഗിയുടെ കാല്‍തൊട്ട് ത്രിപാഠി വന്ദിച്ചത് താന്‍ പിന്നീടാണ് അറിഞ്ഞതെന്ന് കാംപിയാര്‍ ഗഞ്ചിലെ ബിജെപി എംഎല്‍എ ഫത്തേ ബഹാദൂര്‍ സിങ് പറഞ്ഞു. അമന്‍മണിയുടെ പിതാവ് അമര്‍മണി ത്രിപാഠി, മധുമതി ശുക്ല വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജീവപര്യന്തം തടവ് അനുഭവിച്ചു വരുകയാണ്. നൗതന്‍വ മണ്ഡലത്തില്‍ നിന്ന് നാലു തവണ തിരഞ്ഞെടുക്കപ്പെട്ടയാളാണ് അമര്‍മണി ത്രിപാഠി. മുലായംസിങ് യാദവിന്റെ സര്‍ക്കാരില്‍ മന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.

RELATED STORIES

Share it
Top