യോഗി ആദിത്യനാഥിന് വെല്ലുവിളിയായി യുപിയിലും കര്‍ഷക പ്രക്ഷോഭം

ലക്‌നോ: മഹാരാഷ്ട്രയിലെ കര്‍ഷക പ്രക്ഷോഭത്തിന്റെ തുടര്‍ച്ചയായി ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി കര്‍ഷകര്‍ പ്രതിഷേധം. 20000 കര്‍ഷകര്‍ പങ്കെടുത്ത ലക്‌നോ ചലോയെന്ന പേരിലാണ് പ്രതിഷേധം നടന്നത്. സംസ്ഥാനത്തെ 60 ജില്ലകളില്‍ നിന്നുള്ള കര്‍ഷകരാണ് ഇന്ന് നടക്കുന്ന മാര്‍ച്ചില്‍ പങ്കെടുത്തത്.ഓള്‍ ഇന്ത്യാ കിസാന്‍ സഭയുടെ കീഴിലുള്ള യുപി കിസാന്‍ സഭയുടെ നേതൃത്വത്തിലാണ് പ്രക്ഷോഭ പരിപാടികള്‍ നടന്നത്.
ചര്‍ബാഗ് റയില്‍വേ സ്‌റ്റേഷനു സമീപത്തുനിന്ന് ആരംഭിച്ച മാര്‍ച്ച് ആറു കിലോമീറ്റര്‍ പിന്നിട്ട് ലക്ഷ്മണ്‍ മേള ഗ്രൗഡില്‍ എത്തിച്ചേര്‍ന്നു. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ഉല്‍പ്പാദനച്ചെലവിന്റെ ഒന്നരമടങ്ങ് താങ്ങുവില നല്‍കുക, വൈദ്യുതിനിരക്ക് വര്‍ധനയും വൈദ്യുതിമേഖലയിലെ സ്വകാര്യവല്‍ക്കരണവും അവസാനിപ്പിക്കുക, പശുസംരക്ഷകര്‍ കര്‍ഷകര്‍ക്കു നേരെ നടത്തുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ഇടപെടുക, കര്‍ഷകര്‍ക്ക് പെന്‍ഷന്‍ അനുവദിക്കുക, വര്‍ഗീയ രാഷ്ട്രീയം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളാണ് കര്‍ഷകര്‍ ഉന്നയിക്കുന്നത്.

RELATED STORIES

Share it
Top