യോഗിക്കതിരേ സംസ്ഥാന മന്ത്രി: അഴിമതി വര്‍ധിച്ചു

ബലിയ: യോഗി ആദിത്യനാഥിന്റെ ഭരണത്തില്‍ ഉത്തര്‍പ്രദേശില്‍ അഴിമതി വര്‍ധിച്ചുവെന്ന് സംസ്ഥാന മന്ത്രി. യോഗി മന്ത്രിസഭയിലെ മന്ത്രിയും ബിജെപിയുടെ സഖ്യകക്ഷിയായ സുഹല്‍ദേവ് ഭാരതീയ സമാജ്‌വാദി പാര്‍ട്ടി നേതാവുമായ രാജ്ഭര്‍ ആണ് ഇക്കാര്യം പറഞ്ഞത്. എസ്പി, ബിഎസ്പി ഭരണങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ബിജെപി സര്‍ക്കാരില്‍ അഴിമതി കൂടി എന്നാണ് അദ്ദേഹം പറഞ്ഞത്.2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സഖ്യത്തില്‍ മല്‍സരിക്കുന്ന കാര്യം ആ പാര്‍ട്ടിയുടെ നിലപാടിനെ ആശ്രയിച്ചായിരിക്കും. അവര്‍ക്ക് താല്‍പര്യമില്ലെങ്കില്‍ തന്റെ പാര്‍ട്ടി തനിച്ച് മല്‍സരിക്കുമെന്നും രാജ്ഭര്‍ പറഞ്ഞു.

RELATED STORIES

Share it
Top