യോഗാ ചാംപ്യന്‍ഷിപ്പിനായി ജിസ്മി കാരുണ്യ ഹസ്തം തേടുന്നു

വടക്കാഞ്ചേരി: വടക്കാഞ്ചേരി സ്വദേശിനിയായ ജിസ്മി ആന്‍ഡ്രൂസ് തന്റെ യാഥാര്‍ഥ്യമാക്കാന്‍ സുമനസുകളുടെ കാരുണ്യം തേടുന്നു. തൃശ്ശൂര്‍ സെന്റ് തോമസ് കോളജിലെ ബികോം രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ്.
യോഗ പരിശീലനത്തില്‍ ഏറെ മികവ് കാഴ്ചവെച്ച ജിസ്മിക്ക് നോയിഡയില്‍ നടന്ന സ്‌കൂള്‍ ആന്‍ഡ് ആക്ടിവിറ്റി ഡവലപ്‌മെന്റ് ഫൗണ്ടേഷന്‍ നാലാമത് യോഗ ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടാനായി.
ഇനി ശ്രീലങ്കയില്‍ നടക്കുന്ന യോഗ ചാംപ്യന്‍ഷിപ്പാണ് ജിസ്മിയുടെ ലക്ഷ്യം. കഠിനമായി പരിശീലിക്കുന്നുണ്ടെങ്കിലും യാത്രക്കാവശ്യമായ ഭീമമായ തുക കണ്ടെത്തുക എന്നത് വലിയ വെല്ലുവിളിയായിരിക്കുകയാണ്. സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായ പിതാവ് ആന്‍ഡ്രൂസും ഭാര്യ ലിസിയും സഹായഹസ്തവുമായി ഏതെങ്കിലും സ്‌പോണ്‍സര്‍ വരുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.
വാടക കെട്ടിടത്തിലാണ് കുടുംബം ഇപ്പോള്‍ കഴിഞ്ഞുകൂടുന്നത്. കുണ്ടന്നൂര്‍ സ്വദേശി ബെന്നിയുടെ കീഴിലാണ് ജിസ്മി യോഗ അഭ്യസിക്കുന്നത്. ശ്രീലങ്കയില്‍ പോകാന്‍ ഭാഗ്യം ലഭിച്ചുവെങ്കിലും സാമ്പത്തികം ജിസ്മിയുടെ മുന്നില്‍ വലിയ വെല്ലുവിളിയായിരിക്കുകയാണ്. അസാധാരണ മെയ്‌വഴക്കത്തോടെ യോഗ പരിശീലനത്തില്‍ പ്രാവീണ്യം നേടിയ ഈ കൊച്ചു മിടുക്കിയുടെ സ്വപ്‌നം യാഥാര്‍ഥ്യമാവുമോ എന്നാണ് മാതാപിതാക്കളുടെ ആശങ്ക. നമ്പര്‍: 9496296075,9605281302.

RELATED STORIES

Share it
Top