യോഗയെ രാഷ്ട്രീയവത്കരിക്കരുത്: മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്ലഖ്‌നോ: യോഗയെ രാഷ്ട്രീയായുധമാക്കരുതെന്ന് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്. സമൂഹത്തിലെ എല്ലാ മതങ്ങളും വിഭാഗങ്ങളും യോഗാദിനാഘോഷം പ്രോല്‍സാഹിപ്പിക്കണമെന്ന് ബോര്‍ഡ് വക്താവ് സജ്ജാദ് നൊമാനി പറഞ്ഞു. ഏതെങ്കിലും വ്യായാമം ആരിലും അടിച്ചേല്‍പിക്കുന്നത് ശരിയല്ല. യോഗ രാഷ്ട്രീയവത്കരിക്കുന്നത് തുടരുന്നത് ഖേദകരമാണ്. -നൊമാനി പറഞ്ഞു.
യോഗയെ സമുദായവുമായി ബന്ധിപ്പിക്കരുതെന്ന് അഖിലേന്ത്യാ ശിയാ വ്യക്തിനിയമ ബോര്‍ഡ് വക്താവ് യാക്കൂബ് അബ്ബാസും പറഞ്ഞു.
യോഗ ശരീരവുമായി ബന്ധപ്പെട്ട വ്യായാമം മാത്രമാണ്. ശാരീരിക ക്ഷമതയെ കുറിച്ച് ഇസ്‌ലാം ഊന്നിപ്പറയുന്നുണ്ട്. മതത്തിന്റെ കണ്ണാടിയില്‍ കൂടി യോഗയെ കാണുന്നത് ശീലിച്ചവര്‍ യഥാര്‍ഥത്തില്‍ മാനവികതയെ മോശം സാഹചര്യത്തില്‍ കാണാന്‍ ആഗ്രഹിക്കുന്നവരാണ്. നിരവധി ഇസ്‌ലാമിക രാഷ്ട്രങ്ങള്‍ അന്താരാഷ്ട്ര യോഗദിനം ആഘോഷിക്കുന്നുണ്ട്. ജനങ്ങള്‍ സന്തോഷത്തോടെ അതില്‍ പങ്കെടുക്കുന്നുമുണ്ട്. വിവിധ യോഗാസനങ്ങളിലെ മന്ത്രോച്ചാരണങ്ങളിലാണ് മുസ്‌ലിംകള്‍ക്ക് പൊതുവായി എതിര്‍പ്പ്. അല്ലാഹുവിനെ മാത്രമാണ് മുസ്‌ലിംകള്‍ ആരാധിക്കുന്നത് എന്നതില്‍ സംശയമേ ഇല്ല. യോഗ ദൈവമല്ലെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top