യോഗയിലൂടെ കാന്‍സര്‍ ഭേദപ്പെടുത്താമെന്ന് തെളിയിച്ചിട്ടുള്ളതായി കേന്ദ്രമന്ത്രി
ajay G.A.G2016-03-26T17:08:10+05:30

പന്‍ജിം : ബംഗളുരു ആസ്ഥാനമായുള്ള ഒരു സ്ഥാപനം യോഗയിലൂടെ കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ ചികില്‍സിച്ച് ഭേദമാക്കാമെന്ന് ഗവേഷണത്തിലൂടെ തെളിയിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആയുഷ് മന്ത്രി ശ്രീപാദ് നായിക്. എന്നാല്‍ സ്ഥാപനത്തിന്റെ പേരു വെളിപ്പെടുത്താന്‍ മന്ത്രി തയ്യാറായില്ല. ഗോവയില്‍ ദേശീയ ആരോഗ്യമേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതര ചികില്സാമാര്ഗങ്ങളെന്ന നിലയില്‍ യോഗ, ആയുര്‍വേദം, പ്രകൃതിചികില്‍സ,യുനാനി, ഹോമിയോപ്പതി തുടങ്ങിയവ ശീലിക്കാന്‍ മന്ത്രി ആഹ്വാനം ചെയ്തു. ആയുഷ് മേഖലയില്‍ കാന്‍സര്‍ ചികില്‍സയ്ക്കായി യു എസുമായി യോജിച്ചു പ്രവര്‍ത്തിക്കുവാന്‍ പദ്ധതിയുള്ളതായും മന്ത്രി പറഞ്ഞു.