യോഗത്തിന് അധികൃതര്‍ ആരുമെത്തിയില്ല; ജനങ്ങള്‍ നിരാശരായി മടങ്ങി

മാള: കരിങ്ങോള്‍ചിറ സ്ലൂയിസ് കം ബ്രിഡ്ജിന്റെ നിര്‍മാണം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് വിളിച്ച സര്‍വ്വകക്ഷി യോഗത്തില്‍ ബന്ധപ്പെട്ടവര്‍ എത്താത്തതിനാല്‍ ജനങ്ങള്‍ മടങ്ങി. പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത് ഹാളില്‍ ഇന്നലെ ഉച്ചക്ക് 2.30 നാണ് സര്‍വ്വകക്ഷി യോഗം വിളിച്ചത്. ഗ്രാമപഞ്ചായത്തിന്റെ അഭ്യര്‍ത്ഥന പ്രകാരം അഡ്വ. വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എയാണ് യോഗം വിളിച്ചു കൂട്ടിയത്. രണ്ടുമണി മുതല്‍ വിവിധ കക്ഷികളില്‍ പെട്ടവരും കരിങ്ങോള്‍ചിറ ജനകീയ കൂട്ടായ്മയിലുള്ളവരും മറ്റും ഹാളിലേക്ക് എത്തിതുടങ്ങിയിരുന്നു. നാലുമണി വരെ കാത്തിരുന്ന ശേഷമാണ് എത്തിയവരെല്ലാം മടങ്ങി പോയത്. ഇതിനിടയില്‍ എത്തിച്ചേരേണ്ട എംഎല്‍എ, പൊതുമരാമത്ത് വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവരൊന്നുമെത്തിയില്ല.എംഎല്‍എയെ വിളിച്ചപ്പോള്‍ എത്തിക്കൊണ്ടിരിക്കയാണെന്നാണ് മറുപടി ലഭിച്ചത്. പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ വിളിച്ചപ്പോള്‍ തന്നെയാരും യോഗത്തിലേക്ക് വിളിച്ചിട്ടില്ല എന്ന മറുപടിയാണ് ലഭിച്ചത്. അസിസ്റ്റന്റ് എഞ്ചിനീയറെ വിളിച്ചപ്പോള്‍ കോടതിയുണ്ടെന്ന് വ്യാഴാഴ്ച തന്നെ പറഞ്ഞിരുന്നതാണെന്ന മറുപടിയാണ് ലഭിച്ചത്. എംഎല്‍എയുടെ നിരുത്തരവാദപരമായ സമീപനമാണ് ഈയവസ്ഥക്ക് കാരണമെന്നാണ് ആക്ഷേപം ഉയരുന്ന്. എല്ലാ രാഷ്ട്രീയ കക്ഷികളുടേയും പ്രതിനിധികള്‍ യോഗത്തിലേക്ക് എത്തിയിരുന്നു. പൊതുമരാമത്ത് വകുപ്പുദ്യോഗസ്ഥര്‍ക്ക് എത്താനാകിയില്ലയെന്നതിനാലാണ് താന്‍ യോഗത്തിലേക്ക് എത്താതിരുന്നതെന്നാണ് എംഎല്‍എയുടെ പ്രതികരണം. മുടങ്ങിപ്പോയ യോഗം 2018 ജനുവരി ഒന്നാം തിയ്യതി രണ്ടുമണിക്ക് ചേരുമെന്നും അദ്ദേഹം അറിയിച്ചു.

RELATED STORIES

Share it
Top