യോഗത്തിനിടെ ഓഫിസറെ അറസ്റ്റ് ചെയ്യാന്‍ മന്ത്രിയുടെ നിര്‍ദേശം

കുരുക്ഷേത്ര: കരാറുകാരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പിഎച്ച്ഇഡി (പൊതുജനാരോഗ്യ എന്‍ജിനിയറിങ് വകുപ്പ്) സബ് ഡിവിഷണല്‍ ഓഫിസറെ (എസിസിഒ) അറസ്റ്റ് ചെയ്യാന്‍ ഹരിയാന മന്ത്രിയുടെ നിര്‍ദേശം. ജില്ലാ ദുരന്തനിവാരണ സമിതിയുടെ പ്രതിമാസ യോഗത്തിലാണ് സംഭവം.  യോഗത്തില്‍ അധ്യക്ഷത വഹിച്ചത് മന്ത്രി അനില്‍ വിജ് ആയിരുന്നു. യോഗത്തിനിടെ, എസ്്‌സിഒ വേദ്പാലിനെ അറസ്റ്റ് ചെയ്യാന്‍ മന്ത്രി പോലിസിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. തനിക്ക് പറയാനുള്ളത് കേള്‍ക്കണമെന്ന് ഓഫിസറുടെ അഭ്യര്‍ഥന മന്ത്രി ചെവികൊണ്ടില്ല. ദിഗ് വിജയ്‌സിങ് എന്ന കരാറുകാരനാണ് പാലിനെതിരേ കോഴ ആരോപണം ഉന്നയിച്ച് പരാതി നല്‍കിയത്. പരാതി വ്യാജമാണെങ്കില്‍ കരാറുകാരനെതിരേ ഓഫിസര്‍ക്ക് പരാതി നല്‍കാം എന്നായി അദ്ദേഹം. പാലിന്റെ നിരപരാധിത്വം കോടതിയില്‍ തെളിയിക്കണമെന്നും മന്ത്രി പറഞ്ഞു.

RELATED STORIES

Share it
Top