യോഗം കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചു

ചിറ്റൂര്‍: കൊഴിഞ്ഞാമ്പാറയി ല്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലിനെത്തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്ന് കോണ്‍ഗ്രസ് വിട്ടുനിന്നു. കുടിവെള്ള ക്ഷാമത്തെത്തുടര്‍ന്ന് കൊഴിഞ്ഞാമ്പാറയില്‍ 17ന് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു.
ഇതിന്റെ പശ്ചാത്തലത്തി ല്‍ കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് പ്രസിഡന്റ് എ കെ ബബിത ഇന്നലെ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് കോണ്‍ഗ്രസ് വിട്ടു നിന്നത്. കൊഴിഞ്ഞാമ്പാറ പഞ്ചായത്തില്‍ കുടിവെള്ള ക്ഷാമത്തിന് അടിയന്തര പരിഹാരം കാണുന്നതിനായാണ് പഞ്ചായത്ത് പ്രസിഡന്റ് സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ത്തത്. ജലപ്രശ്‌നത്തിന്റെ പേരില്‍ കോണ്‍ഗ്രസ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് സിപിഎം ലോക്കല്‍ സെക്രട്ടറി എം സതീഷ് പറഞ്ഞു. സര്‍വകക്ഷിയോഗത്തിന് മുന്‍പ് നടന്ന ഉദ്യോഗസ്ഥതല ചര്‍ച്ചയില്‍  ജലവിതരണം കാര്യക്ഷമമാക്കാനുള്ള നടപടി സ്വീകരിച്ചിട്ടും ഹര്‍ത്താലുമായി മുന്നോട്ട് പോവുന്നത് ജനങ്ങളെ ബുദ്ധിമുട്ടിക്കാനാണെന്നും യോഗത്തി ല്‍ അഭിപ്രായമുയര്‍ന്നു.
കെ കൃഷ്ണന്‍കുട്ടി എംഎല്‍എ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ കെ ബബിത, കെ ബാലചന്ദ്രന്‍, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ കെ ചന്ദ്രന്‍, വിജയാനന്ദന്‍, വിജയകുമാര്‍, നിലാവര്‍ണീസ, ബെന്‍സി ആസാദ്, ജെറോസ സജീവ്,  കെ പ്രഭാകരന്‍, പി വിജിത്രന്‍, സെയ്ത്, ഉബൈദ് പങ്കെടുത്തു.

RELATED STORIES

Share it
Top