യേശുദാസിനെയും ജയരാജിനെയും ഓര്‍ത്ത് ലജ്ജിക്കുന്നു-സംവിധായകന്‍ സിബി മലയില്‍

കോഴിക്കോട്: രാഷ്ട്രപതി രാം നാഥ് കോവിന്ദ് അവാര്‍ഡ് നല്‍കില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാക്കള്‍ പ്രതിഷേധിച്ചതിനെ അഭിനന്ദിച്ചും അവാര്‍ഡ് സ്വീകരിച്ച ജയരാജിനെയും യേശുദാസിനെയും വിമര്‍ശിച്ചും സംവിധായകന്‍ സിബി മലയില്‍.അവാര്‍ഡ് ഏറ്റുവാങ്ങിയ യേശുദാസിനെയും ജയരാജിനെയും ഓര്‍ത്ത് ലജ്ജിക്കുന്നു-അദ്ദേഹം പറഞ്ഞു. മലയാളത്തില്‍ നിന്നുള്ള അവാര്‍ഡ് ജേതാക്കള്‍ അടക്കം 68 പേരാണ് ചടങ്ങ് ബഹിഷ്‌കരിച്ചത്.കലാകാരന്മാരുടെ ആത്മാഭിമാനം അടിയറവയ്ക്കാന്‍ തയ്യാറാകാത്ത സഹപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍-സിബി മലയില്‍ തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

RELATED STORIES

Share it
Top