യെദ്യൂരപ്പയ്ക്ക് മാനസിക അസ്വാസ്ഥ്യം: സിദ്ധരാമയ്യ

ബംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷം നേടും. അക്കാര്യത്തില്‍ ഒരു സംശയവും വേണ്ട. 120ലേറെ സീറ്റ് നേടി പാര്‍ട്ടി വീണ്ടും അധികാരത്തിലേറുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മെയ് 17ന് തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലേറുമെന്ന ബിജെപി നേതാവ് ബി എസ് യെദ്യൂരപ്പയുടെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോള്‍, അദ്ദേഹമിപ്പോള്‍ മാനസികമായി അസ്വസ്ഥനാണെന്നായിരുന്നു സിദ്ധരാമയ്യയുടെ മറുപടി. എല്ലാ വിഭാഗത്തിലുംപെട്ട പാവപ്പെട്ടവര്‍ പാര്‍ട്ടിയോടൊപ്പമാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൊള്ള വാഗ്ദാനങ്ങളൊന്നും ജനങ്ങളെ സ്വാധീനിക്കില്ലെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top