യെദ്യൂരപ്പയുടെ മകന്‍ യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി

ബംഗളൂരു: കര്‍ണാടക ബിജെപി അധ്യക്ഷന്‍ ബി എസ് യെദ്യൂരപ്പയുടെ മകന്‍ ബി വൈ വിജയേന്ദ്രയെ ഭാരതീയ ജനത യുവമോര്‍ച്ച (ബിജെവൈഎം) ജനറല്‍ സെക്രട്ടറിയായി നിയമിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ വിജയേന്ദ്രയ്ക്കു ടിക്കറ്റ് നിഷേധിച്ചതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച സാഹചര്യത്തിലാണു നിയമനം. വിജയേന്ദ്രയെ യുവമോര്‍ച്ച ജനറല്‍ സെക്രട്ടറിയാക്കിയ വിവരം അറിയിച്ചതു കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ്.

RELATED STORIES

Share it
Top