യെച്ചൂരിയാണ് ശരി: രമേശ് ചെന്നിത്തല

തിരുവനന്തപുരം: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടായിരുന്നു ശരിയെന്ന് തിരഞ്ഞെടുപ്പ് ഫലത്തിലൂടെ തെളിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.മതേതര പാര്‍ട്ടികള്‍ ഒന്നിച്ചുനില്‍ക്കണമെന്നാണ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്ന സൂചന. മതേതര ശക്തികള്‍ ഭിന്നിച്ചതുകൊണ്ടാണ് ത്രിപുരയില്‍ സിപിഎമ്മിന് നോട്ട് നഷ്ടമായതെന്നും ചെന്നിത്തല പറഞ്ഞു.
25 വര്‍ഷം സിപിഎമ്മിന്റെ കുത്തകയായിരുന്ന ത്രിപുര ബിജെപി തൂത്തുവരിയ പശ്ചാത്തലത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം. ത്രിപുരയില്‍ ഒരു സീറ്റില്‍ പോലും ലീഡുണ്ടാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല.

RELATED STORIES

Share it
Top