യൂവേഫ ചാംപ്യന്‍സ് ലീഗ് : ആഴ്‌സനല്‍ തവിടുപൊടിമ്യൂണിക്ക്: ഹോംഗ്രൗണ്ടില്‍  പ്രീക്വാര്‍ട്ടര്‍ ആദ്യപാദത്തിനിറങ്ങിയ ജര്‍മന്‍ ലീഗ് പടയാളികള്‍ കൊടുങ്കാറ്റായി വീശിയപ്പോള്‍ ഇംഗ്ലീഷ് ക്ലബ്ബ് തവിടുപൊടി. മ്യൂണിക്കിലെ ഏലിയന്‍സ് അറീനയില്‍ ക്ലാസിക് പോരിനിറങ്ങിയ ആഴ്‌സനല്‍ ബയേണ്‍ മ്യൂണിക്കിനോട് 5-1ന് തകര്‍ന്ന് തലകുനിച്ച് മടങ്ങി. റിട്ടേണ്‍ ലെഗില്‍ നാല് ഗോളുകള്‍ തിരിച്ചടിച്ചാലേ ആഴ്‌സനല്‍ ക്വാര്‍ട്ടര്‍ ഉറപ്പിക്കുകയുള്ളൂ. ജര്‍മന്‍ ബുണ്ടസ് ലീഗിലെ കരുത്തന്മാരായി ഒന്നാംസ്ഥാനത്തുള്ള മ്യൂണിക്കിനെ നാലു ഗോളുകള്‍ക്ക് പരാജയപ്പെടുത്തുക ആഴ്‌സനലിന് ശ്രമകരമാണ്. കഴിഞ്ഞ ആറു സീസണുകളിലും പ്രീക്വാര്‍ട്ടറില്‍ പുറത്തായ ഗണ്ണേഴ്‌സ് ഇത്തവണയും പതിവ് ആവര്‍ത്തിച്ചു.

RELATED STORIES

Share it
Top