യൂനിറ്റി മാര്‍ച്ച്; ജനങ്ങള്‍ക്ക് നന്ദിയര്‍പ്പിച്ച് പോപുലര്‍ ഫ്രണ്ട്

ഇടുക്കി: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജന്മദിനത്തില്‍ മൂവാറ്റുപുഴയില്‍ സംഘടിപ്പിച്ച മധ്യമേഖലാ യൂനിറ്റി മാര്‍ച്ചിലും പൊതുസമ്മേളനത്തിലും പങ്കെടുത്ത ജനങ്ങള്‍ക്ക് നന്ദി അര്‍പ്പിക്കുന്നതായി ജില്ലാ നേതൃത്വം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഞങ്ങള്‍ ജനങ്ങള്‍ക്കൊപ്പം,  ജനങ്ങള്‍ ഞങ്ങള്‍ക്കൊപ്പം എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച സമ്മേളനത്തിന് ജില്ലയുടെ വിവിധ മേഖലകളില്‍ നിന്ന് ആയിരക്കണക്കിനുപേരാണ് സാന്നിധ്യം അറിയിച്ചത്. വര്‍ഗീയ ഫാഷിസം കൊടികുത്തിവാഴുന്ന ഈ കാലത്ത് ഐക്യപ്പെടേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കി യൂനിറ്റി മാര്‍ച്ചിനെത്തിയ ജനങ്ങളോട് ഏറെ കടപ്പെട്ടിരിക്കുന്നു. നിരോധന ഭീഷണികൊണ്ട് പരിപാടി പൊളിക്കാമെന്നു കരുതിയവര്‍ക്ക് നല്‍കിയ ചുട്ട മറുപടിയായിരുന്നു ആയിരങ്ങളഉടെ ഒത്തുചേരല്‍. അതിനു സഹായിച്ചത് ജനങ്ങളാണ്.
ദലിത്-മുസ്്‌ലിം ന്യൂനപക്ഷങ്ങള്‍ അടക്കം നേരിടുന്ന അവകാശ പ്രതിസന്ധികളില്‍ താങ്ങാവാനും ഒപ്പം ചേര്‍ന്നുനില്‍ക്കാനും കൂടുതല്‍ ബാധ്യതയും ഉത്തരവാദിത്തവുമാണ് പൊതുജനം ഏല്‍പ്പിച്ചിരിക്കുന്നത്. ആ ബോധ്യത്തോടെ പോപുലര്‍ ഫ്രണ്ട് നയനിലപാടുകളുമായി മുന്നോട്ടുപോവും. യൂനിറ്റി മാര്‍ച്ചിലും പ്രകടനത്തിലും അണിനിരന്ന പ്രവര്‍ത്തകരോടും ജനങ്ങളോടും നന്ദിയുണ്ട്. മൂവാറ്റുപുഴ കെഎസ്ആര്‍ടിസി സ്റ്റാന്റ് മുതല്‍ ഹോമിയോ ആശുപത്രിക്കു സമീപത്തെ മൈതാനംവരെ മൂന്നര കിലോമീറ്ററിലധികം മാര്‍ച്ച് ചെയ്ത പ്രവര്‍ത്തകരുടെ പോരാട്ടമനസ്സും സന്നദ്ധതയും അഭിനന്ദനാര്‍ഹമാണ്.
വരുംനാളുകളിലും അവകാശസംരക്ഷണ പോരാട്ടങ്ങളില്‍ മുന്നേറാന്‍ ഊര്‍ജം പകരുന്നതാണ് പ്രവര്‍ത്തകരുടെ ദൃഢനിശ്ചയമെന്നും പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് എം കെ ബഷീര്‍, ജില്ലാ ജനറല്‍ സെക്രട്ടറി പി ജെ ഇസ്മായില്‍ അഭിപ്രായപ്പെട്ടു.

RELATED STORIES

Share it
Top