യൂനിയന്‍ തിരഞ്ഞെടുപ്പ്: എംഎസ്എഫിന് നേട്ടം

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴിലെ കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ കൂടുതല്‍ സീറ്റുകള്‍ നേടി എംഎസ്എഫ്-യുഡിഎസ്എഫ് മുന്നണി നേട്ടം കൊയ്തു. 79 യുയുസിമാരുമായി എംഎസ്എഫ് ജില്ലയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായതായി ഭാരവാഹികള്‍ അവകാശപ്പെട്ടു. എംഎസ്എഫ് തനിച്ച് നാല്‍പതിലധികം കോളജുകളില്‍ ഭരണം നേടി. മുന്നണിയായി 15 ലധികം കോളജുകളിലും ഭരണത്തിലെത്തിയതായും ഭാരവാഹികള്‍ അവകാശപ്പെട്ടു. അതേസമയം, കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴില്‍ 190 കോളജുകളില്‍ 140 ലും എസ്എഫ്‌ഐ ചരിത്രവിജയം നേടയതായി ഭാരവാഹികള്‍ അവകാശപ്പെട്ടു. കഴിഞ്ഞ വര്‍ഷത്തില്‍നിന്നു യുയുസിമാരുടെ എണ്ണം പതിനഞ്ചാക്കി ഉയര്‍ത്താന്‍ തങ്ങള്‍ക്ക് കഴിഞ്ഞതായി കെഎസ്‌യു നേതൃത്വവും അറിയിച്ചു. ജില്ലയില്‍ യുഡിഎസ്എഫ് മുന്നണിയായി 15ലധികം കോളജുകളിലും ഭരണത്തിലെത്തി. ഗവ. കോളജ് മലപ്പുറം, അമല്‍ കോളജ് നിലമ്പൂര്‍, ഫാത്തിമ കോളജ് മൂത്തേടം, എംഇഎസ് മമ്പാട്, ദാറുന്നജാത്ത് ആട്‌സ് കോളജ് കരുവാരകുണ്ട്, ഇഎംഇഎ കൊണ്ടോട്ടി, പിസ്എസ്എംഒ തിരൂരങ്ങാടി, പിഎംഎസ്ടിഎം കുണ്ടൂര്‍, ഗ്രേസ്‌വാലി കാടാമ്പുഴ, മലബാര്‍ കോളജ് വേങ്ങര, പിപിടിഎം ചേറൂര്‍, ഫാറൂഖ് കോട്ടക്കല്‍, എംഐസി അത്താണിക്കല്‍, ഐകെടി ചെറുകുളമ്പ്, യൂനിറ്റി വനിത കോളജ് മഞ്ചേരി, ഖിദ്മത്ത് കോളജ് തിരുനാവായ, മര്‍ക്കസ് ആതവനാട്, അന്‍സാര്‍ അറബിക് കോളജ് വളവന്നൂര്‍, എംഐസി അത്താണിക്കല്‍, കെപിപിഎം അനക്കയം, മദീനത്തുല്‍ ഉലൂം അറബിക് കോളജ് പുളിക്കല്‍, സഫ കോളജ് പൂക്കാട്ടിരി തുടങ്ങി നാല്‍പതോളം കോളജുകളില്‍ എംഎസ്എഫ് ഒറ്റയ്ക്ക് ഭരണം നേടി. ഗവ: മങ്കട, സഹ്യ കോളജ് വണ്ടൂര്‍, സുല്ലമുസലാം അരീക്കോട്, എച്ച്എം കോളെജ് മഞ്ചേരി, ബ്ലോസം കോളജ് കൊണ്ടോട്ടി, സാഫി കോളജ് വാഴയൂര്‍, ഗവ: കോളജ് കൊണ്ടോട്ടി, ഐഎച്ച്ആര്‍ഡി മുതുവല്ലൂര്‍, ജെംസ് രാമപുരം, മലബാര്‍ കോളജ് മാണൂര്‍, കെഎംസിടി ലോ കോളജ് കുറ്റിപ്പുറം, മജ്‌ലിസ് കോളജ് പുറമണ്ണൂര്‍, എംഇഎസ്‌കെവിഎം വളാഞ്ചേരി, എംഇസ് കെവിഎം കോളജ് വളാഞ്ചേരി, മജ്‌ലിസ് കോളജ് പുറമണ്ണൂര്‍ തുടങ്ങി പതിനഞ്ചോളം കോളജുകളില്‍ യുഡിഎസ്എഫ് നേതൃത്വത്തിലും ഭരണം നേടി. ജില്ലയില്‍ ഗവ. കോളജുകളില്‍ എസ്എഫ്‌ഐ വന്‍ മുന്നേറ്റമാണ് നടത്തിയതെന്ന് ഭാരാവാഹികള്‍ അവകാശപ്പെട്ടു. ജില്ലയിലെ ഏക വനിതാ ഗവ. കോളജായ മലപ്പുറം വനിതാ കോളജില്‍ എസ്എഫ്‌ഐ വിജയം നേടി. 15 ല്‍ 14 സീറ്റും നേടിയാണ് എസ്എഫ്‌ഐ സാരിഥികള്‍ വിജയിച്ചത്. തവനൂര്‍ ഗവ. കോളജ്, തിരൂര്‍ ടിഎംജി, പെരിന്തല്‍മണ്ണ പിടിഎം, മഞ്ചേരി എന്‍എസ്എസ്, പൊന്നാനി എംഇഎസ്, കൂട്ടായി മൗലാന, തിരൂര്‍ ജെഎം, എടപ്പാള്‍ അസ്ബ എന്നിവിടങ്ങളില്‍ എസ്എഫ്‌ഐ തുടര്‍ച്ചയായി വിജയിച്ചു. മഞ്ചേരി എന്‍എസ്എസില്‍ തുടര്‍ച്ചയായി 45ാം വര്‍ഷമാണ് എസ്എഫ്‌ഐ യൂനിയന്‍ ഭരിക്കുന്നത്. ആദ്യമായി തിരഞ്ഞെടുപ്പ് നടന്ന നിലമ്പൂര്‍ ഗവ. കോളജില്‍ എസ്എഫ്‌ഐ വിജയിച്ചു. നസ്‌റ തിരൂര്‍ക്കാട്, ഗവ. വിമന്‍സ് കോളജ് മലപ്പുറം, തിരൂര്‍ ജെഎം എന്നിവിടങ്ങളില്‍ എംഎസ്എഫില്‍ നിന്നാണ് എസ്എഫ്‌ഐ യൂനിയന്‍ ഭരണം പിടിച്ചെടുത്തത്. മലപ്പുറം മഅദിന്‍ കോളജിലും എസ്എഫ്‌ഐ തുടര്‍ച്ചയായി ഭരണം നിലനിര്‍ത്തി. യൂനിയന്‍ തിരഞ്ഞെടുപ്പില്‍ സ്വന്തമായി അഞ്ച് യൂനിയനുകളും മുന്നണിയുടെ ഭാഗമായി മൂന്ന് യൂനിയനും നേടിയതായി ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് കെ കെ അഷ്‌റഫ് അറിയിച്ചു.

RELATED STORIES

Share it
Top